എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


ഞങ്ങളുടെ ഭൂമിയിൽ വിനാശം പരത്താനെത്തിയ
കോവിഡ് - 19 എന്ന കൊറോണേ
നിന്നെ ഓർത്ത് എനിക്ക് പശ്ചാത്താപം തോന്നുകയാണ്
എൻ്റെ ഈ പുണ്യഭൂമിയിൽ നിന്ന് നീ
വിടപറയുകയല്ലേ?
ഭയമില്ല നിന്നോട് പകരം കരുണ തോന്നുന്നു
ഞങ്ങളുടെ ഈ മനോഹരമായ ഭൂമിയിൽ വന്നിട്ട്
ഭംഗി ആസ്വദിക്കാതെ
ഞങ്ങളെ അപായപ്പെടുത്താനല്ലെ നീ നോക്കിയത്
ഒട്ടും ഭയമില്ലാതെ നിനക്കെതിരെ ഞങ്ങൾ
പോരാടും ഒരുമയോടെ
വെള്ളപ്പൊക്കമല്ല , നിപ്പയല്ല , ഭൂമികുലുക്കമായാൽ പോലും
ഞങ്ങൾ പതറില്ല.
ധൈര്യത്തോടെ ഞങ്ങൾ മലയാളികൾ
എന്തിനെതിരെയും പോരാടും ..

ദേവനന്ദ ദിലീപ്
8 C എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത