സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ തടസ്സപ്പെടുത്തിയ സ്നേഹം
കൊറോണ തടസ്സപ്പെടുത്തിയ സ്നേഹം
നമ്മുടെ ഈ പ്രപഞ്ചത്തിൽ കൊറോണ എന്ന മഹാമാരി വിളയാടുകയാണല്ലോ. നമ്മുടെ ഈ ലോകത്തെ രക്ഷിക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ പോലീസുകാർ അങ്ങനെ നമ്മൾ ഉൾപ്പെടെ ഏറേ കുറേപേർ. ആരോഗ്യപ്രവർത്തകരിൽപ്പെട്ട ഒരു നഴ്സിന്റെയും അവരുടെ കുഞ്ഞിന്റെയും വിഷമകരമായ ഒരു അവസ്ഥയെകുറിച്ചാണ് ഞാൻ ഈ ലേഖനത്തിൽ പറയുന്നത്. നമ്മൾ ഏവർക്കും അറിയാമല്ലോ ഒരു കുഞ്ഞിന് തന്റെ അമ്മ അടുത്തുള്ളത് എത്ര പ്രാധാന്യമുള്ളതാണെന്ന്. ആ പ്രാധാന്യം വകവയ്ക്കാതെ ഒരുപാട് നഴ്‌സ്‌മാർ ആശുപത്രികളിൽ താമസമാക്കിയാണ് ഓരോ കൊറോണരോഗികളെ ചികിത്സിക്കുന്നത്. ഒരു നഴ്സിന്റെ കുഞ്ഞ് തന്റെ അച്ഛനോട് പറയുകയാണ് "എനിക്ക് എന്റെ അമ്മയെ കാണണം" അച്ഛൻ പറഞ്ഞുമനസ്സിലാക്കി പുറത്തിറങ്ങിയാലുള്ള ദോഷഫലങ്ങൾ. പക്ഷേ ആ കുഞ്ഞ് അതൊന്നും വകവയ്ക്കാതെ കരയാൻ തുടങ്ങി. ആ കുഞ്ഞിനെ അതിന്റെ അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി അമ്മയെ കാണിച്ചു. ആ കുഞ്ഞിനെ ഒന്നു തൊടാനോ തൊട്ടുതഴുകാനോ അമ്മയ്ക്ക് കഴിയുന്നില്ല. ഇത് എത്രയോ അമ്മമാരുടെ അവസ്ഥയാണ്. ഈ അവസ്‌ഥയെ തരണം ചെയ്താണ് എല്ലാ നഴ്സുമാരും കൊറോണ രോഗികളെ ചികിൽസിക്കുന്നത്. ഇതുപോലെയുള്ള ത്യാഗങ്ങൾ സഹിച്ചാണ് ആരോഗ്യപ്രവർത്തകർ,പോലീസുകാർ എന്നിവർ കൊറോണ ഉന്മൂലനം ചെയ്യുവാൻ ഒറ്റക്കെട്ടായി നിൽക്കുന്നത്. നമ്മളും ഇവരുടെ കൂടെ ഒറ്റക്കെട്ടായി നിന്നാൽ കോറോണയെ തുരുത്താം. നമ്മൾ ഈ മഹാമാരിയെ അതിജീവിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം