കാട് നമുക്ക് വേണം കൂട്ടരേ
മരങ്ങളുണ്ട് മലകളുണ്ട് കാട്ടിൽ
പൂക്കളുണ്ട് പൂമ്പാറ്റകളുണ്ട് കാട്ടിൽ
തേൻ കുടിക്കും കരിവണ്ടുകളുണ്ട് കാട്ടിൽ
പുഴകളുണ്ട് കുളിർകാറ്റുണ്ട് കാട്ടിൽ
മയിലുണ്ട് കുയിൽ നാദവുമുണ്ട് കാട്ടിൽ
പച്ചപ്പുൽമേടുകൾ ഉണ്ട് കാട്ടിൽ
പച്ചപ്പുൽചാടിയുമുണ്ട് കാട്ടിൽ
വരൂ കൂട്ടരേ വളർത്തീടാം മരങ്ങൾ
സംരക്ഷിക്കാം കാടുകൾ