ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തുള്ളിപ്പാറുവതെങ്ങോട്ട്
പൂക്കൾതേടിപോകുന്നോ
പൂന്തേനുണ്ണാ‍ൻ പോകുന്നോ
ആരു നിനക്കീ നിറമേകി
ആരു നിനക്കീ ചിറകേകി
ചാരുതയേറും വർണ്ണത്താൽ
വാനം നീളെ പാറുന്നു
മാനത്തേക്ക് പറക്കുമ്പോൾ
ചൂടേറ്റാകെ തളരുമ്പോൾ
ചാരിയിരുന്നു മയങ്ങീടാൻ
പൂവുകൾ മാടി വിളിക്കുന്നു
മധുവിൻ ചഷകം നീട്ടുന്നു
തരളിതയായവ കേഴുന്നു
പോരൂ പോരൂ പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വന്നാട്ടേ.
 

അമൃത
4A ജി യു പി എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത