സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

ഒറ്റകെട്ടായി

ഈ സമൂഹത്തിൽ മഹാവിപത്തായി ഇന്ന് ലോകത്തെ മുഴുവൻ വിഴുങ്ങാനായ് പൊട്ടിപുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് വിതയ്ക്കുന്ന സമൂഹവ്യാപനത്തെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് നമ്മുടെയെല്ലാം ചിന്ത....

ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ വിഷം, അതിനെ നമ്മൾ കോവിഡ് 19 (കൊറോണ ) എന്ന പേരിലാണ് വിളിക്കുന്നത്.അതിന് സമ്പന്നരെന്നോ, ദരിദ്രരെന്നോ ഭേദമില്ലാതെ മരണത്തിലേക്ക് തള്ളിവിടുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ മരുന്നുകളോ, വാക്സിനേഷനോ ഇല്ലാത്തതിനാൽ ഇതിനെ അതിജീവിക്കാൻ 'രോഗപ്രതിരോധം' ആണ് ആവശ്യം അതിനെക്കുറിച്ച് നിങ്ങൾക്കു വ്യക്തമായി വിശദീകരിക്കാം :

  • പുറത്തുപോയിട്ടു തിരികെ വന്നയുടൻ കൈയും, മുഖവും സോപ്പോ, ഹാൻഡ്‌വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാം.
  • പുറത്തുപോകുമ്പോൾ മാസ്ക് നിർബന്ധമായും അണിയാം.
  • ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുക്കും, വായയും മറയ്ക്കാം.
  • ലോക്ക് ഡൗൺ അവസാനിച്ചാലും ജാഗ്രത ആവാം.
  • മുതിർന്നവരെയും, കുഞ്ഞുഞ്ഞളേയും കരുതലോടെ പരിചരിക്കാം.

നാം നിസ്സാരമെന്ന് തള്ളിക്കളയുന്ന ഇത്തരം മുൻകരുതലുകൾ കൊറോണയുടെ സമൂഹവ്യാപനത്തെ തടയാൻ സഹായിക്കുന്നു "നാം പ്രളയത്തെ അതിജീവിച്ചതുപോലെ ഈ മഹാമാരിയെയും ഒറ്റകെട്ടായി അതിജീവിക്കാം."



അൻസിയ എ
8 A സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം