ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
പൊരുതണം പൊരുതണം നേടണം നേടണം നാളേക്കുവേണ്ടി നാം കരുതണം സായാനസന്ധ്യയിൽഅസ്തമിക്കും സൂര്യനെ പോ- ലൊതുങ്ങണം നാം വീടുകളിൽ നാളെ നാമുടിക്കുമൊരു ഉദയസൂര്യനെ പോലെ വെളിച്ചമേകി നേരിടാമീ മഹാമാരിയെ കൊറോണാ ഭീതിയായി മാറിയ ധാരണീരണത്തിൽ വിജയം നമുക്ക് സുനിശ്ചിതം ആ വിജയത്തിലേക്ക് മുന്നേറുമീ രഥത്തിൽ അശ്വവും, തേരാളിയും പോരാളിയുമായ് നാമെല്ലാം ഒരുമിച്ചു മുന്നോട്ടു കൊറോണയാം വിപത്തിനെ നേരിടാനുറച്ച നാം മുന്നോട്ടു മുന്നോട്ടു മുന്നോട്ടു ............
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |