കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം ആരോഗ്യത്തിന് മരുന്ന്
ശുചിത്വം ആരോഗ്യത്തിന് മരുന്ന്
വാസു വളരെ വികൃതിയായ ഒരു കുട്ടിയാ യി രു ന്നു.എന്നും വികൃതികൾ കാട്ടി എല്ലാവരുടെയും ഇടയിൽ ഗമയോടെ നടക്കും. ശുചിത്വത്തിൻ്റെ കാര്യത്തിൽ പിറകിലും. ആരെയും അനുസരിക്കില്ല. വെറുതെ തുപ്പും.ചെളിയിൽ കളിച്ചാൽ വൃത്തിയാക്കില്ല. ഡ്രസ് മാറില്ല. ഒട്ടും വൃത്തിയില്ലാതെയും കുളിക്കാതെയുമാ ണ് അവൻ്റെ നടപ്പ്. അങ്ങനെയിരിക്കെ വൃത്തിയാ ക്കാത്ത അവൻ്റെ ദേഹത്തും തലയിലും ചൊറിയും പുണ്ണുകളും നിറഞ്ഞു. എന്നി ട്ടും അവൻ കൂസലില്ലാതെ നടന്നു. ദിവ സം കഴിയുംതോറും ചൊറി നാറാൻ തുടങ്ങി. കുട്ടികൾ അവൻ്റെ കൂട്ട് കൂടാ തെയായി. അടുത്ത് ഇരിക്കാതെയായി. കുട്ടികളുടെ ഇടയിൽ ഉള്ള അകൽച്ച മനസ്സിലാക്കിയ ടീച്ചർ വാസുവിനെ അടു ത്ത് വിളിച്ചു. ടീച്ചർ അവനെ തന്നോട് അടുപ്പിച്ച് നിർത്തി. എന്തോ പറഞ്ഞു. ടീച്ചറുടെ വായയുടെ അനക്കവും വാസു വിൻ്റെ തലയാട്ടവും മാത്രം കണ്ട് കുട്ടി കൾ ഇരുന്നു-ഒന്നും മനസ്സിലാവാതെ. പിന്നീട് ഒരാഴ്ച വാസു ക്ലാസിൽ വന്നതേയില്ല. അന്യോന്യം അന്വേഷിച്ചു. ഒരു പിടുത്തവും കിട്ടീല്ല. ശനിയും ഞായറും കഴിഞ്ഞ് രാവിലെ ക്ലാസിലെ ത്തിയ കുട്ടികൾക്ക് അതിശയമായി. നല്ല വൃത്തിയുള്ള ഡ്രസ്സും ഇട്ട് കുളിച്ച് മുടി യൊക്കെ ചീകി വച്ച് കാണുമ്പോൾ തന്നെ ഒരു വൃത്തി തോന്നിക്കുന്നു. നാറ്റ മില്ല.ചൊറിയൊക്കെ കരിഞ്ഞിരിക്കുന്നു. മരുന്ന് പുരട്ടിയിട്ടുണ്ട്. എല്ലാവരും വാസു വിൻ്റെ അടുത്തെത്തി കുശലം ചോദി ക്കാൻ തുടങ്ങി. അടുത്തിരിക്കാൻ തുടങ്ങി.വാസുവിന് സന്തോഷമായി. ഒപ്പം ടീച്ചറും സന്തോഷിച്ചു.ടീച്ചറിൻ്റെ ഉപദേശം ഫലിച്ചു. അവൻ ടീച്ചറോട് നന്ദി പറഞ്ഞു. ഗുണപാഠം വ്യക്തി ശുചിത്വവും,പരിസര ശുചിത്വവും ഇവ പാലിച്ചാൽ മരുന്നിനെ കൂടുതൽ ആശ്രയിക്കേണ്ടി വരില്ല.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ