ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/എന്റെകേരള നാട്

  എന്റെകേരള നാട്   

നന്മയെഴുന്നൊരു നാട് പുണ്യമിയന്നൊരു നാട്
സ്നേഹത്തിൻ തിലകക്കുറിയണിഞ്ഞുള്ളൊരീ
സാന്ത്വനം നിറയുമെൻ നാട്
എന്റെ കേരള നാട്
പ്രളയത്തിൽ തളരാതെ നീന്തിക്കയറിയ
ചങ്കുറപ്പുള്ളൊരീ നാട്
പ്രാണൻ ത്യജിക്കുവാൻ സന്മനസുള്ളൊരീ
കടലിന്റെ മക്കളിൻ നാട്
എന്റെ കേരള നാട്
കണ്ണുനീരിനെ വൈഡൂര്യക്കല്ലാക്കും
മാലോകരുള്ളൊരീ നാട്
നിപ്പയും കോവിഡും ഒന്നിച്ചു നേരിടാൻ
ഒരുമയിൽ നിന്നൊരു നാട്
എന്റെ കേരള നാട്
കൈകോർത്തു നിന്നിടാം
ഒന്നായി നേരിടാം
കീഴടക്കിടാം വിപത്തുകൾ ധീരമായ്
പങ്കുവച്ചീടാം മറികടന്നീടാം
വീണ്ടെടുത്തീടാം നമുക്കീ നാടിനെ.

ഗൗരീനന്ദ
7 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത