സെന്റ് മേരീസ് എൽ.പി.എസ് എടൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൂട്ടുകാരെ ശുചിത്വമെന്നാൽ എന്താണെന്നറിയാമോ? ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം മനുഷ്യരുടെ മാത്രമല്ല സസ്യമൃഗാദികളുടെ ജീവിതത്തിലും ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം .അതെങ്ങനെയെന്ന് അറിയാമോ? ശുചിത്വം രണ്ടു തരത്തിലുണ്ട്. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഇവ രണ്ടും നാം പാലിക്കേണ്ടതാണ്. വ്യക്തിശുചിത്വമെന്നാൽ എന്താണെന്നറിയാമോ? നമ്മുടെ ശരീരം വൃത്തിയാക്കുന്നതിനെയാണ് വ്യക്തിശുചിത്വം എന്ന് പറയുന്നത്. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും കുളിക്കണം. രണ്ടു നേരം രാവിലെ ഉണരുമ്പോഴും രാത്രി കിടക്കാൻ പോകുമ്പോഴും പല്ലു തേയ്ക്കണം . ദിവസവും രാവിലെ ഉണരുമ്പോൾത്തന്നെ ദിനചര്യകൾ കൃത്യമായി ചെയ്യണം . നഖങ്ങൾ മുറിക്കണം. കുളിച്ചു കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. തലമുടി വൃത്തിയായി ചീകി വെയ്ക്കണം. ഇതെല്ലാം ചേരുന്നതാണ് വ്യക്തിശുചിത്വം. പരിസരശുചിത്വമെന്നാൽ എന്താണെന്നറിയാമോ? നമ്മുടെ പരിസരം വൃത്തിയാക്കുന്നതിനെയാണ് പരിസരശുചിത്വം എന്ന് പറയുന്നത്. നമ്മുടെ ചുറ്റുമുള്ള പരിസരം ചപ്പും ചവറുകളും കൊണ്ട് നിറഞ്ഞു കിടക്കുകയാണെങ്കിൽ അതു നാം എടുത്തു കളയണം. ചുറ്റും കിടക്കുന്ന ചിരട്ടകളിലോ, മുട്ടത്തോടുകളിലോ, പാത്രങ്ങളിലോ വെള്ളമുണ്ടെങ്കിൽ അത് എടുത്തു മാറ്റണം. ഒരിക്കലും അത് കത്തിക്കരുത്. ഇതെല്ലാം ചേരുന്നതാണ് പരിസരശുചിത്വം. പരിസരശുചിത്വവും, വ്യക്തിശുചിത്വവും നാം പാലിക്കണം അത് നാം ഒരിക്കലും പാലിക്കാതിരിക്കരുത്. അങ്ങനെ വന്നാൽ നമ്മുടെ ജീവിതം തന്നെ ദുഷ്കരമാകും. ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് പല വിധ രോഗങ്ങൾ വരും. രോഗങ്ങൾ വരുന്നതിനെക്കാൾ നല്ലത് നാം ശുചിത്വം പാലിക്കുന്നതല്ലേ? അതുകൊണ്ട് നമുക്ക് ശുചിത്വത്തെ പാലിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം