സംവാദം:സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം

ഒരു ഗ്രാമത്തിലെ അടുത്തടുത്ത വീടുകളിലെ രണ്ട് കുട്ടികളാണ് മിട്ടുവും രാമുവും. മിട്ടു ധാരാളം പണമുളള വീട്ടിലെ കുട്ടി ആയതിനാൽ അവന്റെ ജീവിത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ രാമുവിന്റെ വീട്ടിലെ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു ഒരു ഒാലമേഞ്ഞ കുടിലിലാണ് അവർ കഴിഞ്ഞിരുന്നത്. എങ്കിലും സ്വന്തമായുണ്ടായിരുന്ന കുറച്ച് സ്ഥലത്ത് അവർ ധാരാളം മരങ്ങളും വീട്ടാവശ്യത്തിനുളള പച്ചക്കറികളും വളർത്തി്യിരുന്നു,

വർഷങ്ങൾ കുറെ കഴിഞ്ഞു. മിട്ടു ഒരു പണിയും ചെയ്യാതെ വീട്ടിൽ തന്നെ കുസൃതികളൊപ്പിച്ചും കളിച്ചും സമയം കളഞ്ഞു. അവന്റെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ വില കൂടിയ ഭക്ഷണസാധനങ്ങ‍ൾ അവന് കഴിക്കുവോനായി എന്നും കൊണ്ടുകൊടുക്കുമായിരുന്നു. അങ്ങനെ മിട്ടു ഒരു പണിയും ചെയ്യാതെ അലസനായ കുട്ടിയായി മാറി. എന്നാൽ രാമുവിന്റെ വീട് എപ്പോഴും സന്തോഷം നിറഞ്ഞതായിരുന്നു. അവന്റെ വീടിനുചുറ്റും നട്ടമരങ്ങൾ എല്ലാം വളർന്ന് വലുതായി . അതിൽ നിറയെ പഴങ്ങളായി. അവ കഴിക്കുവാനായി പക്ഷികളും തേൻ കുടിക്കാൻ പൂമ്പാറ്റകളും വന്നു കൊണ്ടിരുന്ന.

Start a discussion about സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം

Start a discussion
"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.