സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകമിന്ന് നട്ടംതിരിയുകയാണ്. മനുഷ്യപുരോഗതിയിൽ ഉള്ള അമിതമായ ശ്രദ്ധയാണ് ഇതിനു പ്രേരകമായത്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിൽ മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യങ്ങളും വളരെ ഗൗരവ പൂർണമായി പരിസ്ഥിതിപ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നപരിഹാരത്തിനു മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. പാരിസ്ഥിതിക വിനാശം വരുത്തുന്ന പ്രവർത്തനങ്ങളും ജീവിതരീതിയും നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവുണ്ടാകാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ നമുക്ക് സാധ്യമല്ല. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജിക്കണം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം