ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/നാളെത്തീർക്കാം പുതിയൊരു ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
നാളെത്തീർക്കാം പുതിയൊരു ലോകം     

 ഇന്നലെ നമ്മുടെ സങ്കൽപം
ചൊന്നൂ പണമാണേറ്റവും വലുത്
കുന്നു കണക്കേ പണമുണ്ടാക്കുക
എന്നാണർത്ഥം ജീവിതമെന്നാൽ
കണ്ടൂ ചെറുതാം രോഗാണുവിനാൽ
കണ്ടിച്ചെറിയാം ജീവിതയാത്ര
വേണ്ടതുജീവിതസൗഖ്യംതന്നെ
ഉണ്ടോ പണമതിനാലേ ലഭ്യം
നാളെത്തീർക്കാം പുതിയൊരു ലോകം
നീളേ കലരും സ്നേഹമതാകെ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം

ജിതമന്യു എം പി
4 ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത