സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി
എന്റെ പരിസ്ഥിതി
ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു .അവിടെ ജലവും ,മരങ്ങളും ,ജലാശയങ്ങളും എല്ലാം കൊണ്ടും സമ്പന്നമായ ഒരിടം .അവിടെ എല്ലാവരും സതോഷത്തോടെ വസിക്കുകയായിരുന്നു .അങ്ങനെ ഒരു ദിവസം വേറെ സ്ഥലത്തുനിന്ന് വന്നവർ അവിടെ കൂടിയേറി .അങ്ങനെ അവർ അവിടുത്തെ പ്രകൃതിഭംഗിയും ,രമണീയതയും കണ്ട് അവിടെ വലിയ ഒരു കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു .പിന്നീട് അവർ അവിടെയുള്ള മരങ്ങളെല്ലാം വെട്ടി നികത്തി ,ജലാശയങ്ങൾ മണ്ണിട്ട് നികത്തി .എന്നിട്ട് അവിടെ വലിയ ഒരു കെട്ടിടം നിർമിച്ചു .കുറെ നാളുകൾക്കു ശേഷം വേനൽകാലമായി ,കടുത്ത വേനലിൽ ജലം കിട്ടാതെ ഗ്രാമവാസികൾ വലഞ്ഞു .ഇതുവരെ ഇങ്ങന്നെ ഒരു വേനൽക്കാലം ഇല്ലായിരുന്നു എന്നായിരുന്നു എല്ലാവരുടെയും ചർച്ച .പിന്നീട് അവർ ഈ വേനൽ എങ്ങനെ വന്നു എന്നറിയാൻ ഇറങ്ങിത്തിരിച്ചു .കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ വലിയ കെട്ടിടം വന്നതിനാലാണ് ഈ ചൂട് കൂടാൻ കാരണമെന്ന് കണ്ടെത്തി .അങ്ങനെ അവർ എല്ലാവരും ആ വലിയ കെട്ടിടം പൊളിച്ചുമാറ്റുകയും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ജലാശയങ്ങൾ നിർമിക്കുകയും ചെയ്തു .അങ്ങനെ ആ ഗ്രാമം ആദ്യത്തേത് പോലെ തന്നെയായി തീർന്നു .പിന്നീട് അവർ ഒരു പ്രതിജ്ഞ ചെയ്തു .ഈ പരിസ്ഥിതിക്ക് വിരുദ്ധമായി ഇനി ഇവിടെ ഒന്നും ചെയ്യാൻ പാടില്ല .പിന്നെ അവർ ആ ഗ്രാമത്ത് സന്തോഷത്തോടെ ജീവിച്ചു .
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം