എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/ പ്രകൃതി എന്ന സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന സത്യം

വടക്കു ഹിമാലയപർവ്വതവും മൂന്നു വശങ്ങളിലായി അതിമനോഹരമായ തിരമാലകളുടെ അലയടികൾ ഉള്ള സമുദ്രങ്ങളാൽ ചുറ്റപ്പെട്ട നമ്മുടെ കൊച്ചു കേരളം. നമ്മുടെ സംസ്കാരത്തിലേക് ഒരു തിരിച്ചു പോക്ക് ഇന്ന് അസാധ്യമായ ഒന്നായി മാറിക്കഴിഞ്ഞു. അതിനു ഉത്തരവാദികൾ നാം തന്നെയാണ്. ഹരിത നിറഞ്ഞ നമ്മുടെ കേരളത്തിന്റെ എല്ലാത്തിനെയും നശിപ്പിച് പകരം അവിടെ മണിമാളിക പണിയുന്ന ഒരു സമൂഹമമാണ് ഇന്ന് കേരളത്തിൽ ഉള്ളത്.പണ്ട് കൂട്ടുകുടുംബം ആയിരുന്നു. ഒരു വീട്ടിൽ അനേകം പേര് താമസിച്ചിരുന്നു. ഇന്ന് ഈ മണിമാളികകളിൽ താമസിക്കുന്നത് അധികമായാൽ മൂന്നുപേർ അതിനപ്പുറമില്ല. അന്ന് വീടിന്റെ നാലുവശങ്ങളിൽ മരങ്ങളും ചെടികളും നിറഞ്ഞിരുന്നു. ഇന്ന് കോൺക്രീറ്റ് മതിലുകൾ നിറയുന്ന മുറ്റം. അതിന്റെ ഫലമായി നമുക്ക് നഷ്ടമായത് പ്രകൃതിയെയാണ്. അന്ന് പ്രകൃതിയിൽനിന്നു കിട്ടുന്നതെന്തും നാം ഭക്ഷിച്ചു. ഇന്ന് പലതരം മായങ്ങൾ ചേരുന്ന ഭക്ഷണങ്ങൾ മാത്രം. ഇന്ന് ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നത് വെറുമൊരു സൂക്ഷ്മ ജീവിയാണ്.ഈ സൂക്ഷ്മജീവിക്കു അതിനു സാധിച്ചു എങ്കിൽ അതിനു കാരണം നമ്മൾ തന്നെയാണ്. അതിനെ പ്രതിരോധിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടത്കൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ സമൂഹം അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട്തന്നെ ഇനി പ്രകൃതിയെ നമ്മൾ സംരക്ഷിക്കുക. ലോകത്തെ വിഴുങ്ങുന്ന ഈ മഹാമാരിയെ തുരത്താണെങ്കിലും നമ്മൾ ഒറ്റകെട്ടായി ഒരേ മനസ്സോടുകൂടി പ്രയത്നിക്കാം.

ഭദ്ര
4 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം