കുന്നിൽ നിന്ന് കുതിച്ചു പായു
ന്നൊരു പൂഞ്ചോലേ നീ ചൊല്ലാമോ
നിന്നുടെ ദേശം എവിടെയെന്ന്
യെന്നോടൊന്ന് ചൊല്ലാമോ ?
എവിടെച്ചെന്ന് കൂടാനായി
പായുന്നൂ നീ പൂഞ്ചോലേ ?
നിന്നുടെ നാട് എവിടെയെന്ന്
എന്നോടൊന്ന് ചൊല്ലാമോ ?
ഞാനും കൂടെപ്പോന്നോട്ടെ
നിന്നുടെകൂടെ കളിയാടാൻ
വെള്ളി കലർന്ന നിറമുള്ളോരു
തുള്ളി നടക്കും പൂഞ്ചോലേ
ഞാനും കൂടെ പോന്നോട്ടേ
നിന്നുടെകൂടെ കളിയാടാൻ