ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/ഒറ്റപ്പെടൽ
ഒറ്റപ്പെടൽ
അന്ന് ജോസ് വളരെ സന്തോഷത്തിലായിരുന്നു. അവൻ യു എ ഇ യിൽ നിന്ന് അവന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വരികയായിരുന്നു. ജോസിന്റെ കുടുംബം വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു. അപ്പോഴാണ് ജോസ് യു എ ഇ യിലേക്ക് പോയത്. തന്റെ കുടുംബത്തിന് വേണ്ടി എന്തിനും കഷ്ടപ്പെടാൻ തയ്യാറായ ജോസ് അവിടുന്ന് കുറച്ഛ് പണം സമ്പാദിച്ചു. അങ്ങനെ കുറച്ഛ് വർഷങ്ങൾക്ക് ശേഷം ഇന്നാണവൻ നാട്ടിലെത്തിയത്. ജോസിന്റെ വീട്ടിൽ അവന്റെ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്. അവൻ നാട്ടിൽ വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ യു എ ഇ യിൽ കൊറോണ വ്യാപിക്കാൻ തുടങ്ങി. സർക്കാർ അവനോട് ക്വറന്റായനിൽ ഇരിക്കാൻ പറഞ്ഞു. ക്വറന്റായനിൽ കഴിഞ്ഞെങ്കിലും യു എ ഇ യിൽ നിന്നും വന്നതുകൊണ്ട് അവനെയും കുടുംബത്തെയും ഒറ്റപ്പെടുത്തി. അപ്പോഴേക്കും കേരളത്തിൽ കൊറോണ വ്യാപിച്ചിരുന്നു. അവന്റെ വീട്ടിൽ പഞ്ചസാര തീർന്നുപോയി. ആദ്യം അവർ അവരുടെ അയൽക്കാരോട് ചോദിച്ചു. പക്ഷെ അവർ കൊടുത്തില്ല. പിന്നെ കുറെ സന്നദ്ധ പ്രവർത്തകരാണ് കൊടുത്തത്. അവർ അയൽക്കാരോട് പറഞ്ഞു മനസ്സിലാക്കി. പിന്നെ ജോസ് കൊറോണ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ജോസിനെ പോലെ ഒറ്റപ്പെട്ട പ്രവാസികളെ രക്ഷിച്ചു ഇതുപോലെ നമ്മളും വിദേശത്ത് നിന്നും വന്നവരെ ഒറ്റപ്പെടുത്തിയിരിക്കും. അവർ വിദേശത്തുനിന്നും വന്നപാടെ നിങ്ങൾ അവരെ ഒറ്റപ്പെടുത്തിക്കൊ.പക്ഷെ ക്വറന്റായനിൽ കഴിഞ്ഞു കൊറോണ ഇല്ല എന്ന് തെളിഞ്ഞാൽ മാത്രം ഒറ്റപ്പെടുത്താതിരിക്കുക.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം