എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ

 
ഞാൻ വളരെ ആഗ്രഹിച്ചാണ് ഏട്ടന്റെ കല്യാണത്തിന് പോയത്. പിന്നീട് ഞാൻ ചേച്ചീടെ കൂടെ അമ്മാവന്റെ വീട്ടിൽ പോയി. അപ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. വാഹനങ്ങൾ ഒന്നും ഓടാത്തതു കൊണ്ട് വീട്ടിൽ പോകാൻ സാധിച്ചില്ല. ഞങ്ങൾക്ക് വാർഷികം ഉണ്ടായിരുന്നു. അതും മാറ്റി വെച്ചു.
ഞാനിപ്പോഴും എന്റെ അമ്മാവിന്റെ വീട്ടിൽ തന്നെയാണ്. ഞാൻ എന്റെ അമ്മയേയും ചേച്ചിയേയും മറ്റെല്ലാവരേയുംmiss ചെയ്യുന്നു. എവിടേക്കു പോകുവാനും കളിക്കുവാനും സാധിക്കുന്നില്ല. പക്ഷേ സർക്കാരിനൊപ്പം വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാൻ ശ്രമിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഈ ലോക് ഡൗൺ ഞാൻ മറക്കില്ല. ഡോക്ടർമാരേയും നേഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും ഞാൻ അഭിനന്ദിക്കുന്നു.


അശ്വിൻ. ടി
4 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം