എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി
നമ്മുടെ ഭൂമി
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യർക്കും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു .നമ്മൾ ഓരോരുത്തരും കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർത്ഥിമൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇതിന്റെ ഫലമാണ് പരിസ്ഥിതിനാശം ഈ മണ്ണും, ജലസമ്പത്തും ,വനസമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ് കൂട്ടുകാരേ പരിസ്ഥിതി സംരക്ഷണ പ്രവൃത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനില്പ്പിന് അത്യാവിശമാണ് ഇതിൽ കുട്ടികളായ നമ്മളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുo. പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. എത്ര എത്ര പ്ലാസ്റ്റിക്ക് കവറുകളാണ് നാം വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൂടി കൈയിൽ കരുതേണ്ടതാണ്. പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാത്യകയായി മാറണം. വീടുകളിലോ, കടകളിലോ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കണം. ആഗോള താപനം ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണല്ലോ ഇതിനെ ചെറുക്കാൻ പൊതുസ്ഥലങ്ങളിലോ, വീട്ടു വരമ്പിലോ മരം വച്ചു പിടിപ്പിച്ച് സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും അവകാശമാണ്. നമ്മുടെ നാടിന്റെ ജീവനാടികളാണല്ലോ പുഴകൾ, പുഴകളുടെ ആത്മാവ് കൊടികൊള്ളുന്ന മണൽപ്പരപ്പ്. കാണാകാഴ്ചയാകുന്ന കാലം അനതിവിദ്യൂരമല്ലാ അമിതമായി മണലെടിപ്പിനെതിരെ നാം പ്രതിരോധവിരതന്നെ തീർക്കണം .ഭാവി തലമുറയ്ക്ക് തന്നെ അവകാശപ്പെട്ടതാണ് .കുന്നുകളും, വയലുകളും കൊണ്ട് നമ്മുടെ നാടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മണ്ണുമാന്തിയ പുരങ്ങൾ എല്ലാം തിട്ടിനിരപ്പാക്കി കൊണ്ടിരിക്കുകയാണ് ഒരു തലമുറയ്ക്ക് ജീവിക്കാനുള്ളതെല്ലാം ഈ ഭൂമിയിലുണ്ടെന്നും അത്യാർത്തിക്കുള്ളതല്ലെന്നും നമുക്ക് ഒരോരുത്തർക്കും അറിയാം. ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ച് വീഴുന്ന ഒരോരുത്തരും തുല്യരാണ്. ഈ പ്രചോദനമുൾകൊണ്ടാൽ പ്രകൃതിയും, പ്രകൃതി വിഭവങ്ങളും സംരക്ഷിക്കപ്പെടും.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം