Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യസംസ്കരണവും ആരോഗ്യസംരക്ഷണവും
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ,രോഗം വരാതിരിക്കുക എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. ഇന്ന് കാണുന്നവ പല രോഗങ്ങളുടെയും ഉത്തരവാദി മനുഷ്യർ തന്നെയാണ് . മനുഷ്യൻെറ ഉത്തരവാദിത്വമില്ലായ്മ തെളിയിക്കുന്ന ഉദാഹരണമാണ് വലിയ വീടു വയ്ക്കാനും, കാർ വാങ്ങാനും ലക്ഷങ്ങൾ ചെലവഴിക്കുന്നു. മനുഷ്യർ അവനവന്റെ വീട്ടിലെ മാലിന്യം അതായത് ആഹാരാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ അവരവരുടെ വീടുകളിൽ സാംസ്കാരികാതെ റോഡുകളിലേക്കു വലിച്ചെറിയപ്പെടുന്നു. മാലിന്യസംസ്കരണം ഓരോ വീട്ടിലും യാഥാർഥ്യമാവുകയാണെങ്കിൽ ഒരു പരിധിവരെ ഇതിനൊരു പരിഹാരമാവും. ചന്തകളിലെയും ഹോട്ടലുകളിലെയും ശുചിത്വമില്ലായ്മ പല പകർച്ചവ്യാധി രോഗങ്ങൾക്കും കാരണമാവുന്നു. നദികളും കുളങ്ങളും അശുദ്ധമാവുന്നതുമൂലം ജലജന്യ രോഗങ്ങൾക്കു കാരണമാവുന്നു. ഇതിനുമുൻപ് കേരളം കണ്ടതാണ് നിപ്പ, ചിക്കൻഗുനിയ, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ. അതിനെയൊക്കെ നമ്മൾ പ്രതിരോധിയ്ക്കുകയും വിജയിയ്ക്കുകയും ചെയ്തു . ഇപ്പോൾ ഇതാ ലോകം മുഴുവനും സർവനാശം വിതയ്ക്കുന്ന മാനവരാശിയേയും ലോകത്തിന്റ സാമ്പത്തിക വ്യവസ്ഥ തകർക്കാൻ കഴിയുന്ന കൊറോണ എന്ന മഹാമാരിയെ ഒരുമിച്ച് നമുക്ക് പരാജയപ്പെടുത്താം. അതിനായി നാം അകലം പാലിക്കുക, അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ ഈ മഹാമാരിയെയും ചെറുത്തു തോല്പിയ്ക്കം. കൊറോണ എന്ന മഹാമാരിക്കെതിരെ ലോകത്താകമാനം മാനവരാശിയുടെ സേവനത്തിനുവേണ്ടി സ്വന്തം ആരോഗ്യനില മറന്ന് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|