ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
വല്ലുമ്മയും വല്ലുപ്പയും ഉമ്മയും ഉപ്പയും മാമന്മാരും അമ്മായിമാരും അവരുടെ മക്കളും അങ്ങനെ ഒത്തിരിപേർ അടങ്ങിയ ചെറിയ വീട്ടിലെ വലിയ കുടുംബമാണ് എന്റേത്. ഗൾഫിലെ പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടറും ഇപ്പോൾ കല്യാണാവശ്യത്തിനായി നാട്ടിൽ വന്നതുമായ എന്റെ മാമൻ ബഷീറിന്റെ കല്യാണം മാർച്ച് 29 നാണ് നിശ്ചയിച്ചിരുന്നത്. വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരുപാട് സന്തോഷിച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് പറയാറില്ലെ അത്പോലെ ഇവിടെയും സംഭവിച്ചു. ചൈനയിൽ തുടങ്ങിയ കൊറോണ ആ സമയത്താണ് കേരളത്തിലെത്തിയത്. കേരളം മുഴുവനും ഭീതിയിലായി. ലോക്ക്ഡൗണും വന്നു. ലോക്ക്ഡൗൺമൂലം എല്ലാത്തിനും നിയന്ത്രണം ഗവൺമെന്റ് ഏർപ്പെടുത്തി.ഡോക്ടറായ എന്റെ മാമന് അറിയാമായിരുന്നു കോവിടിന്റെ ഗൗരവം എത്രത്തോളമാണെന്ന് അതുകൊണ്ട് മാതാപിതാക്കളോടും കുടുംബങ്ങളോടും കല്യാണം നീട്ടിവെക്കാൻ മാമൻ ആവശ്യപ്പെട്ടു. പക്ഷെ കുടുംബങ്ങളുടെ നിർബന്ത പ്രകാരം അന്നേ ദിവസം തന്നെ അമ്മായിയെ കൂട്ടികൊണ്ട് വരണമെന്ന് കുടുംബങ്ങൾ നിർബന്ധിച്ചു. അത്കൊണ്ട് എന്റെ മാമൻ തനിയെ പോയി കൊണ്ടുവരാൻ നിർബന്ധിതനായി. അന്നേ ദിവസം തന്നെ മാമൻ പോയി.പോയി വരുന്നവഴിയിൽ പോലീസ് തടയുകയും കാര്യം തിരക്കിയപ്പോൾ അതുവരെ ഉണ്ടായ കാര്യങ്ങൾ പറയുകയും ആ തീരുമാനം എടുത്തതിൽ പോലീസ് എന്റെ മാമനെ അഭിനതിക്കുകയും വിട്ടയക്കുകയും ചെയ്തു. അങ്ങനെ മാമന്റെ ഭാര്യയായ ഞങ്ങളുടെ അമ്മായിയെ ഞങ്ങളുടെ വീട്ടിലേക് കൊണ്ടുവന്നു . അന്ന് രാത്രി DMO യുടെ അറിയിപ്പ് വന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ