ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

വല്ലുമ്മയും വല്ലുപ്പയും ഉമ്മയും ഉപ്പയും മാമന്മാരും അമ്മായിമാരും അവരുടെ മക്കളും അങ്ങനെ ഒത്തിരിപേർ അടങ്ങിയ ചെറിയ വീട്ടിലെ വലിയ കുടുംബമാണ് എന്റേത്. ഗൾഫിലെ പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടറും ഇപ്പോൾ കല്യാണാവശ്യത്തിനായി നാട്ടിൽ വന്നതുമായ എന്റെ മാമൻ ബഷീറിന്റെ കല്യാണം മാർച്ച്‌ 29 നാണ് നിശ്ചയിച്ചിരുന്നത്. വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരുപാട് സന്തോഷിച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് പറയാറില്ലെ അത്പോലെ ഇവിടെയും സംഭവിച്ചു. ചൈനയിൽ തുടങ്ങിയ കൊറോണ ആ സമയത്താണ് കേരളത്തിലെത്തിയത്. കേരളം മുഴുവനും ഭീതിയിലായി. ലോക്ക്ഡൗണും വന്നു. ലോക്ക്ഡൗൺമൂലം എല്ലാത്തിനും നിയന്ത്രണം ഗവൺമെന്റ് ഏർപ്പെടുത്തി.ഡോക്ടറായ എന്റെ മാമന് അറിയാമായിരുന്നു കോവിടിന്റെ ഗൗരവം എത്രത്തോളമാണെന്ന് അതുകൊണ്ട് മാതാപിതാക്കളോടും കുടുംബങ്ങളോടും കല്യാണം നീട്ടിവെക്കാൻ മാമൻ ആവശ്യപ്പെട്ടു. പക്ഷെ കുടുംബങ്ങളുടെ നിർബന്ത പ്രകാരം അന്നേ ദിവസം തന്നെ അമ്മായിയെ കൂട്ടികൊണ്ട് വരണമെന്ന് കുടുംബങ്ങൾ നിർബന്ധിച്ചു. അത്കൊണ്ട് എന്റെ മാമൻ തനിയെ പോയി കൊണ്ടുവരാൻ നിർബന്ധിതനായി. അന്നേ ദിവസം തന്നെ മാമൻ പോയി.പോയി വരുന്നവഴിയിൽ പോലീസ് തടയുകയും കാര്യം തിരക്കിയപ്പോൾ അതുവരെ ഉണ്ടായ കാര്യങ്ങൾ പറയുകയും ആ തീരുമാനം എടുത്തതിൽ പോലീസ് എന്റെ മാമനെ അഭിനതിക്കുകയും വിട്ടയക്കുകയും ചെയ്തു. അങ്ങനെ മാമന്റെ ഭാര്യയായ ഞങ്ങളുടെ അമ്മായിയെ ഞങ്ങളുടെ വീട്ടിലേക് കൊണ്ടുവന്നു . അന്ന് രാത്രി DMO യുടെ അറിയിപ്പ് വന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രകാരം ലീവിൽ ആയിരുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ ചാർജ് എടുക്കണമെന്നും കോവിഡ് പ്രശ്ന ബാധിത ജില്ലയായ കാസർകോട് ചാർജ്ടുകാനുമുള്ള അറിയിപ്പാണ് DMO നൽകിയത്. അതിൻപ്രകാരം എന്റെ മാമൻ അന്ന്തന്നെ കാസർകോട്ടേക് പോവുകയും അവിടെ ജോലിയിൽ പ്രവേശിക്കുകയും കോവിഡ് ബാധിതരെ ഒത്തിരിനാൾ ചികില്സിക്കുകയും ഒരുപാട്പേരുടെ രോഗക്ഷമനത്തിന് മാമനും കൂട്ടരും കാരണമാവുകയും ചെയ്തു.ബാക്കിയുള്ള കോവിഡ് ബാതിരെ ചികിൽസിക്കാൻ അവിടെ തങ്ങുകയും ചെയ്തു. കോവിഡ് ബാധിതരെ ചികിൽസിക്കുന്ന തിരക്കായതിനാൽ ആ സമയത്തൊന്നും മാമന് വീട്ടിലേക്കൊന്നും വിളിക്കാൻ പോലും സാധിച്ചിരുന്നില്ല. ഒരുപാട് നാളത്തെ മാമന്റെ കോവിഡ് ബാധിതരെയുള്ള ശുശ്രുഷക് ശേഷം എന്റെ മാമനെയും കോവിഡ് പിടികുടി. അവിടത്തന്നെ വീട്ടിലേക് വരാൻ സാധിക്കാതെ ചികിത്സയിൽ തുടരുകയും ചെയ്തു. ചികിത്സയിലായിരികുന്ന സമയത്ത് മാമന് അറ്റാക് വന്ന് ഞങ്ങളെ വിട്ട് ഈ ലോകത്തോട് വിടപറഞ്ഞു. ഒരുപാട് ദിവസങ്ങൾക്കു ശേഷം വീട്ടിൽ മാമന്റെ ഒരു വിവരവും കിട്ടാതായപ്പോൾ കുടുംബങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് ബഷീർ മാമൻ കോവിഡ് ബാധിതനായിരിക്കെ ചികിൽസയിലായിരുന്ന സമയത്ത് അറ്റാക് വന്ന് മരണപെട്ടുപോയിയെന്ന് അവരെല്ലാവരും വിങ്ങി പൊട്ടി തകർന്ന മനസ്സോടെ വീട്ടിലേക് മടങ്ങി കുടുബങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മായി ഓടിവന്ന് കാര്യങ്ങൾ അന്വേഷിച്ചു മാമന് ഒരു കുഴപ്പവുമില്ല സമയം കിട്ടാത്തതുകൊണ്ട് വീട്ടിലേക് വിളിക്കാൻ കഴിയാത്തത് എന്ന് അമ്മായിയോട് കള്ളംപറഞ്ഞു അമ്മായിയെ സമാധാനിപ്പിച്ചു. മാമന്റെ മണവാട്ടിയായി ഞങ്ങളുടെ അമ്മായി മാമൻ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഇന്നും കാത്തിരിക്കുന്നു

 


ആയിഷ ഹസ്ന.പി
7E ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ