എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/കർമ്മ
കർമ്മ തീപ്പെട്ടി പെട്ടികൾ അടുക്കി വെച്ചതുപോലെയുള്ള ഫ്ലാറ്റുകൾ ,സെന്റ് ജെയിംസ് സ്ട്രീറ്റ് ,എസ് ഡി സ്ക്വയറിലേ ഒരു ഫ്ലാറ്റ് .എൽസ വളർന്നതും പഠിച്ചുകൊണ്ടിരിക്കുന്നതും ലണ്ടനിലാണ് .കേരളത്തിൽ നിന്നും മക്കൾ പറിച്ചുനട്ട എൽസയുടെ മുത്തശ്ശൻ സാം ലണ്ടൺ നഗരത്തിലെ രീതികളുമായി വളരെ ബുദ്ധിമുട്ടിയാണ് ഇണങ്ങിയത് .കേരളത്തിൽ ജനിച്ചുവളർന്ന സാമിന് ലണ്ടനിലെ പരിഷ്ക്കാരങ്ങൾ ഒന്നും എളൂപ്പം ന്യായീകരിക്കാൻ കഴിഞ്ഞിരുന്നില്ല .അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു .ഏറെ ബുദ്ധിമുട്ടിയാണ് പഠിപ്പിച്ചത് .മകനും ഭാര്യയും കൊച്ചുമകളും അടങ്ങുന്ന ചെറുകുടുംബം .കർമ്മത്തിന്റെ പന്ത്രണ്ടു നിയമങ്ങളും ഓരോ പ്രവർത്തിയുടെയും അനന്തര ഫലത്തെക്കുറിച്ചും സാമിന് പൂർണ ബോധ്യം ഉണ്ടായിരുന്നു .കർമവുമായി ബന്ധപ്പെട്ട എല്ലാ ഫലങ്ങളെ മനസിലാക്കിയിരുന്നു .,/p> എൽസയുടെ അച്ഛൻ അലക്സ് ‘അമ്മ ലിസയും ലണ്ടൻ നഗരത്തിലെ സന്തതികളായി .അവർ പരിഷ്കാരങ്ങൾ തേടിപ്പോകാൻ തുടങ്ങി .വീട്ടുകാരുമായുള്ള സന്തോഷങ്ങൾക്കപ്പുറം പണത്തിന്റെയും പ്രതാപത്തിന്റെയും വഴികൾ തേടി പോയി .ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ നിരന്തരം നടത്തി . അങ്ങനെയിരിക്കെ അച്ഛനും അമ്മയും ഒരു കമ്പനിയുമായി കരാർ ഒപ്പിടാൻ പോയി .വുഹാനിൽ നിന്നും രക്തപ്പുഴ ഒഴുക്കാൻ യാത്ര പുറപ്പെട്ട കൊറോണയെ ആരും തിരിച്ചറിഞ്ഞില്ല .അവരിരുവർക്കും ചെറിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു .അവർ തിരികെയെത്തിയപ്പോൾ നേരെ ആശുപത്രയിൽ അഡ്മിറ്റ് അയി .അച്ഛനും അമ്മയും തന്നെ സ്നേഹിക്കുന്നില്ലെന്നും അവർ പണം തേടിയാണ് ജീവിക്കുന്നതെന്നും എൽസ മുത്തശ്ശനോട് പരാതി പറഞ്ഞു .കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചിരുന്ന എൽസ മുത്തശ്ശൻ പറഞ്ഞുതന്ന കഥകളുടെ തായ്വേരുകൾ തപ്പിയിറങ്ങി .എപ്പോഴും സന്തോഷം തുളുമ്പുന്ന എൽസയുടെ മുഖം എല്ലാവര്ക്കും ഉണർവ് നൽകിയിരുന്നു .ഒരു ദിവസം ആലോചനയിൽ ആണ്ടിരിക്കുന്ന എൽസയെ കണ്ട മുത്തശ്ശന് ഏറേ നേരം നിശബ്ദനായി അവളുടെ വാടിയ മുഖം നോക്കിയിരിക്കാനായില്ല .മുത്തശ്ശൻ ചോദിച്ചു ,നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? അവൾ മറുപടി നൽകി ,ഇല്ല .ഇല്ല എന്ന ഒറ്റ വാക്കിൽ ഉത്തരം കേട്ട മുത്തശ്ശൻ ഏറേ നേരം അവളെ നോക്കിയിരുന്നു .അവൾ മുത്തശ്ശനോട് ചോദിച്ചു നമ്മൾ മനുഷ്യർ എന്താണ് ചെയ്യുന്നത് ? നമ്മൾ ആരെ തോൽപ്പിക്കാനാണ് ജീവിക്കുന്നത് . മുത്തശ്ശൻ പറഞ്ഞു. “Nothing happens by chance,by fate You create your own fate by your actions. നമ്മൾ ഇന്നു അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങൾ എല്ലാ മനുഷ്യരും അവന്റെ സ്വാർത്ഥതക്കു വേണ്ടി ചെയ്യുന്നതിന്റെ പരിണിത ഫലങ്ങളാണ് .ചുഴലിക്കാറ്റ് ,ആഗോളതാപനം എന്നിങ്ങനെയുള്ള എല്ലാ പ്രകൃതി ക്ഷോഭങ്ങൾക്കും നേരിട്ടല്ലെങ്കിലും ഓരോ മനുഷ്യനും ഉത്തരവാദികളാണ് .നാം ചെയ്യന്നതിന്റെ ഫലങ്ങൾ തന്നെയാണ് നാം അനുഭവിക്കുന്നത് . വീടുകൾ ശുചിയാക്കുന്നതിനായി വീട്ടിലെ പ്ലാസ്റ്റിക് സാമഗ്രികളും മറ്റു മാലിന്യങ്ങളും നാം പൊതു സ്ഥലങ്ങളിൽ കൊണ്ടിടുന്നു .അത് പിന്നീട് മറ്റു രോഗങ്ങൾക്ക് വരെ കാരണമാകുന്നു .വീടിനുള്ളിൽ ശുചിത്വം അത്യാവശ്യമാണ് .എന്നാൽ അതിനു വേണ്ടി നാം എന്തിനാണ് പൊതുസ്ഥലങ്ങൾ മലിനമാക്കുന്നു ? എല്ലയിടവും ശുചിയായി നോക്കുക എന്നത് നാമോരുരുത്തരുടേയും ചുമതലയാണ് .മുത്തശ്ശന്റെ മറുപടി എൽസ നിശബ്തമായി കേട്ടിരുന്നു .അപ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത് .ആ കോൾ അച്ഛനും അമ്മയ്ക്കും കോറോണയെന്ന മഹാമാരിയുമായി ജീവന് വേണ്ടി പോരാടുകയാണെന്നും അവർ ആശുപത്രിയിൽ ആണെന്നും എൽസ അറിയുന്നത് .പണം തേടി പോയപ്പോൾ തന്റെ മകൾക്കു സ്നേഹം നഷ്ടമായെന്ന തിരിച്ചറിവ് അവരിരുവരെയും അലട്ടി .എല്ലാത്തിനും ഏറെ ഉയരത്തിലാണ് സ്നേഹം എന്ന സത്യം അവർ മനസിലാക്കി .തന്റെ അച്ഛനും അമ്മയും നഷ്ടമായ സ്നേഹം തിരികെ നൽകണമെന്ന് അലക്സിനും ലിസാക്കും വാശിയായി .അവർ അത്ഭുതകരമായി ജീവിതത്തിലേക്കേ തിരികെ വന്നു .
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ