രോഗപ്രതിരോധം

<
നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയാണ് രോഗപ്രതിരോധശേഷിയില്ലായ്മ .അതുകൊണ്ട് നമുക്ക് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നു ബാക്ടീരിയകൾ ,വൈറസുകൾ ,പരാദ ജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃദ്ധം .വിഷമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ കടക്കുന്നത് തടയാൻ വേണ്ടി നമ്മുടെ ശരീരം നടത്തുന്ന ചെറുത്തുനില്പാണ് രോഗപ്രതിരോധം .രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കാനും വളരെ പെട്ടന്ന് പരിണമിക്കാനും രോഗകാരികൾക്കു സാധിക്കും .അതുകൊണ്ട് രോഗകാരികളെ തിരിച്ചറിഞ്ഞു നശിപ്പിക്കാനും ,തടയാനും കഴിയുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ട് .ജന്തു ശരീരത്തിൽ വായ ,ത്വക്ക് ,ശ്വാസകോശ നാളിക ,കുടൽ ,തുടങ്ങിയ അവയവങ്ങളിൽ രോഗകാരികൾ വസിക്കുന്നുണ്ട് , രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതാണ് ,അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള വാക്സിനുകൾ എടുക്കേണ്ടതാണ് .കാരണം രോഗപ്രതിരോധശേഷി കുറയുമ്പോൾ ആണ് നമ്മളെ അസുഖകൾ ബാധിക്കാറുള്ളത് ....

മുഹമ്മദ് അൻസഫ് എ
4 കാഞ്ഞിരോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം