കാറ്റു വന്നു ചൊല്ലുന്നു
പുക മണമില്ലാത്ത റോഡെങ്ങും.
കിളികൾ വന്നു ചൊല്ലാന്നു
പരിസരമെല്ലാം ശുചിയായി.
വനങ്ങളാർത്തു ചിരിക്കുന്നു
ശത്രു വി ൻകാലൊച്ചയില്ലെങ്ങും.
പക്ഷിമൃഗാതികളോതുന്നു
ഞങ്ങൾക്കെല്ലാം സ്വാതന്ത്ര്യം.
നീരുറവകൾ താളം തുള്ളുന്നു
പുതുജീവൻ വന്നു ഞങ്ങൾക്കും .
കുട്ടികൾ പുഞ്ചിരി തൂകുന്നു
ഞാനിന്നേ കനല്ലല്ലോ.
എല്ലാമെല്ലാം നന്നായി
നമ്മളെല്ലാം ഒന്നായി.