ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/കോവിഡ് 19 മാനസിക സംഘർഷങ്ങളും ജീവിതാനുഭവങ്ങളും
കോവിഡ് 19 മാനസിക സംഘർഷങ്ങളും ജീവിതാനുഭവങ്ങളും
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ കൊന്നൊടുക്കുമ്പോൾ നാം എന്താണ് ചിന്തിക്കേണ്ടത്? ശാസ്ത്രലോകത്തിന് പോലും തോൽപ്പിക്കാൻ കഴിയാത്ത ഈ വൈറസിനെ നശിപ്പിക്കാൻ ഭരണകൂടങ്ങളും ,ആരോഗ്യ പ്രവർത്തകരും ,നിയമപാലകരും ഓടി നടക്കുമ്പോൾ അവർ തരുന്ന മുൻകരുതലുകൾ പാലിക്കുക. പാലിച്ചില്ലെങ്കിൽ ഈ കൊറോണ വൈറസിൽ നിന്നും ഒരിക്കലും മുക്തി നേടാൻ സാധിക്കില്ല. ഓരോ ജീവനേയും ഈ മഹാമാരി കീഴടക്കും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. "താൻ കാരണം മറ്റൊരാളിൽ ഈ വൈറസ് എത്തരുത്" ഇതായിരിക്കണം നമ്മുടെ ഓരോരുത്തരുടേയും പ്രതിജ്ഞ. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും വർഗ്ഗീയതയുടേയും പേരിൽ തമ്മിൽ തല്ലാതെ ഓരോ ജീവനും രക്ഷിക്കാൻ ഒറ്റക്കെട്ടായി പൊരുതണം. കോവിഡ് 19 ബാധിതരെ കോവിഡ് ബാധിതർ എന്ന് പറഞ്ഞ് സമൂഹത്തിൽ മാറ്റി നിർത്തരുത്. ഓരോ ദിവസവും ആശങ്ക ഉണർത്തുന്ന വാർത്തകളാണ് കോവിഡ് 19 നെക്കുറിച്ച് പുറത്തു വരുന്നത്. ആഗോള തലത്തിൽ ബാധിച്ച ഈ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായി. ഔദ്യോഗികമായി കോവിഡ് 19 എന്ന് വിളിക്കുന്ന കൊറോണ ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയത്. അസുഖം വരാതെ തന്നെ കൊറോണയുടെ പ്രത്യാഖാതങ്ങൾ അനുഭവിക്കുന്നവരുമുണ്ട് എന്നാണ് നാം മനസ്സിലാക്കിയത്. ഈ മഹാമാരി ജനങ്ങളുടെ മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുന്നു, ഇത് എങ്ങനെ മറികടക്കണം എന്നുള്ള നിർദ്ദേശങ്ങളും നാം കണ്ടത്തേണ്ടിയിരിക്കുന്നു. ഈ കൊറോണ ബാധിച്ച എല്ലാവരോടും സഹാനുഭൂതി പ്രകടിപ്പിക്കുകയും ഏത് രാജ്യക്കാരായാലും അവർ ഒരു തെറ്റും ചെയ്തിട്ടല്ല അവർക്ക് വൈറസ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ പിന്തുണയും ദയയും അനുകമ്പയുമാണ് വേണ്ടത്. രോഗമുക്തിക്കുശേഷം ജോലി, കുടുംബം, പ്രിയപ്പെട്ടവർ എന്നിങ്ങനെ അവരുടെ ജീവിതം സാധാരണ നിലയിലാകും. ആ സമയത്ത് അവരെ കോവിഡ് ബാധിതർ എന്ന് പറഞ്ഞ് വേർതിരിക്കാതിരിക്കുക. ഈ അസുഖം വരുമ്പോൾ നൂറുകണക്കിന് വാർത്തകൾ പ്രത്യക്ഷപ്പെടും. എന്നാൽ അവയെല്ലാം വായിച്ച് സ്വയം അസ്വസ്ഥത വരാതിരിക്കാൻ ശ്രമിക്കണം. അത്തരത്തിലുള്ള വാർത്തകൾ വായിക്കുന്നത് കുറയ്ക്കുക. വിശ്വസ്ഥമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ അന്വേഷിക്കുകയും യാഥാർത്ഥ്യങ്ങൾ വിശ്വസിക്കുകയും എല്ലാറ്റിനും ഉപരിയായി നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ലോകത്താകമാനം കൊന്നൊടുക്കുന്ന ഈ വൈറസിനെ ചെറുത്തു നിൽക്കുന്ന ഈ കൊച്ചു കേരളത്തെ ലോക ജനത ഉറ്റുനോക്കുകയാണ്.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം