സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/'''കത്രികയും പൂച്ചയും'''
കത്രികയും പൂച്ചയും
കത്രികയ്ക്ക് ദേഷ്യം വന്നു. "മിണ്ടാതിരി കണ്ടാ ... ഒന്നിത് മുറിച്ചോട്ടെ ... " കണ്ടനത് കേട്ടപ്പോൾ ഒന്നുകൂടി ഒച്ച കൂട്ടി .. വാലിട്ടടിച്ചു "ങ്യാ... വ്യൂ ... മിണ്ടാതിരിക്കാനോ ... ഇരുപത്തിമൂന്ന് ദിവസമായി മീനൊന്ന് മണപ്പിക്കാൻ പോലും കിട്ടാതെ ... നീ വേഗം നോക്ക് കത്രികേ .. " "ചന്ദ്രിയേച്ചിയേ ...യ് ഒന്ന് വേഗം കൊണ്ടാന്നേയ് , വാലും തലേം മാത്രം പോരാട്ടോ ...ച്ചിരി എണറും കൂടി തന്നേക്ക് .. " "എന്താണ് ചന്ദ്രിയേച്ചിക്കൊരു മിണ്ടാട്ടമില്ലാത്തത് .. കത്രിക പൊട്ടിപ്പൊട്ടിച്ചിരിച്ചു .. "ചന്ദ്രിയേച്ചിമാസ്ക്ക് ധരിച്ചിരിക്കുകയാണ് കണ്ടാ .." "എണറ് പോയിട്ട് മുള്ളുപോലും നിനക്ക് കിട്ടുമോ എന്നറിയില്ല കണ്ടാ ... ലോക് ഡൗൺ വീട്ടുകാരേ വലച്ചിരിക്കുകയല്ലേ " കത്രികയുടെ പരിഹാസം കേട്ട് കണ്ടൽ നിലവിളിച്ചു . "ഈ കൊറോണ ഒരു മീനായിരുന്നെങ്കിൽ " അവൻ പല്ലു ഞെരിച്ചു. കത്രിക നിർത്താതെ പൊട്ടിച്ചിരിച്ചു ..
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |