ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ദുരന്തങ്ങളെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തങ്ങളെ അതിജീവിക്കാം
           ലോകം ഇന്ന് കൊറോണ എന്ന മഹാ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ  സാഹചര്യത്തിൽ ലോകമൊട്ടുക്കും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതാണ് എല്ലാ ജനങ്ങളും വളരെ ഭയത്തോടെയാണ് ഈ രോഗത്തെ നോക്കിക്കാണുന്നത് ഈ ദുരന്തത്തെ നേരിടാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വം പലതരത്തിലുണ്ട് ശരീര ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിങ്ങനെ ഓരോന്നും ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.
ശരീരശുചിത്വം എന്നത് ഓരോ വ്യക്തിയുടെയും ശുചിത്വം ആണ്. പുറത്ത് പോയി വന്നാൽ കൈയും,കാലും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് മൂലം നമുക്ക് പല രോഗങ്ങളെയും തടയാം. പാർപ്പിട ശുചിത്വത്തിൽ അത്യാവശ്യമാണ് കിടപ്പു മുറികളും അടുക്കളയും എല്ലാം പ്രത്യേകം അണുവിമുക്തമാക്കി സൂക്ഷിക്കുക എന്നത്. വീടിനുള്ളിൽ സാധനങ്ങൾ വലിച്ചുവാരിയിടാതെ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഒരു വിധത്തിൽ നമുക്ക് രോഗങ്ങളെ തടയാം
ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണം. ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ .പച്ചക്കറികളും മറ്റും നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ .തിളപ്പിച്ചവെള്ളം കുടിക്കുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക.നമ്മുടെ ജീവൻ വളരെ വിലപ്പെട്ടതാണെന്ന് നാമോരോരുത്തരും ഓർക്കുക. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം.
സൂര്യകിരൺ കെ പി
5 C ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം