കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത-പ്രകൃതി വന്ദനം

പ്രകൃതി വന്ദനം

ഉയിരി൯ നിറക‍ുടമാം പ്രകൃതിക്ക‍ു മുന്നിൽ
ഒര‍ു ചെറു തരി പോൽ പകച്ചുനിൽക്കേ
ആകുന്നില്ലെനിക്കുനി൯ മഹാത്‍മ്യമോതാ൯
എന്നാലറിയുന്നു ‍ഞാ൯ നി൯ ദേവസ്‍പർശം
കളകളമൊഴുകുന്നൊര‍ുവിയിൽ പോലും
വിരിയുന്നൊരാ നി൯ പൂർണ്ണ വീപി
സൂര്യ൯െറയൊരാ വർണ്ണ ദീപമാം
ശബളത്തി൯തെളിയുന്നൊരാനി൯െറ പുഞ്ചിരി
പൂവിൽ നിറയും മധു കണക്കെ
നീയെന്നിൽ പൊരിയുന്നൊരീ സ്‍നേഹഹർഷം
നമിക്കുന്നു നിന്നെ ഞാ൯ താഴ‍്മയോടെ
സ്‍തുത‍ിക്കുന്നു നിന്നെ ഞാ൯ കൃതാർഥയായി.
 

 

പവിത്ര വി എസ്
8 ബി കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത