എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/*കൊറോണ കാലം*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ കാലം*

ഒരു ദിവസം ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ വുഹാനിൽ ഒരു പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. സാർസ് കോവ് -2 അഥവാ നോവൽ കൊറോണ എന്നൊരു വൈറസാണ് ചൈനയിൽ കണ്ടെത്തിയത്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ കഴിവുളള ഈ വൈറസ് പിന്നീട് ലോകരാഷ്ട്രങ്ങൾ പിടിച്ചടക്കി. അങ്ങനെ ലോകാരോഗ്യസംഘടന അതിനൊരു പുതിയ പേര് നൽകി-കൊവിഡ്-19. മഹാമാരിയായ ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ വ്യക്തി ശുചിത്വം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നതിലൂടെ ഈ വൈറസ് വ്യാപനം നമുക്കു തടയാനാകും. ആരോഗ്യവിദഗ്ധർ നിഷ്കർഷിക്കുന്നതു പോലെ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഈ വൈറസിനെ പ്രതിരോധിക്കാനാകും.

അനന്യ. പി. ആർ
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം