എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/അറിഞ്ഞും അറിയാതെയും

Schoolwiki സംരംഭത്തിൽ നിന്ന്
അറിഞ്ഞും അറിയാതെയും

ഒരിടത്ത് ഒരു വീട്ടിൽ നിക്കുവും അവന്റെ അമ്മയും താമസിച്ചിരുന്നു. അവർ ഒരു ധനിക കുടുബംമായിരുന്നു. നിക്കുവിന് ഫാസ്റ്റ് ഫുഡിനോടാണ് താല്പര്യം. അവന്റെ ചങ്ങാതിയായ അടുത്ത വീട്ടിലെ മനു പാവപ്പെട്ടവീട്ടിലായിരുന്നു.നിക്കു അടുത്ത കടയിൽ പോയി എന്നും ice cream, lays, chocolate എന്നിവ എല്ലാം വാങ്ങി കൂട്ടുകാർക്ക് പങ്ക് വെക്കും. നിക്കു മിക്ക ദിവസങ്ങളിലും പപ്പുവിന്റെ ഓട്ടോയിൽ പട്ടണത്തിൽ പോയി chicking, burgar, ഷവർമ, എന്നിവ കൊണ്ട് വന്ന് വീട്ടിൽ ചെന്ന് കഴിക്കും. എന്നാൽ അത് മുഴുവൻ കഴിക്കില്ല. ബാക്കിയുള്ളത് table, sofa, എന്നിവയിൽ എല്ലാം വലിച്ചിടും. അവന്ക് തീരെ അടുക്കും ചിട്ടയും ഒന്നും ഇല്ല. എന്നാലും അവന്റെ അമ്മ വഴക്ക് പറയാറില്ല ഈ ഫാസ്റ്റ് ഫുഡ്‌ എല്ലാം കഴിച്ചു നിക്കുവിന് എന്നും വയർ വേദനയും, ഛർദിയും എല്ലാം ഉണ്ട്. ഇത് എല്ലാം കണ്ട് മനുവിന്റെ അമ്മ പറയും എന്തിനാണ് നിക്കുവിന് ഫാസ്റ്റ് ഫുഡ്‌ വാങ്ങി കൊടുക്കുന്നത്. വീട്ടിലെ ഭക്ഷണങ്ങൾ കൊടുത്തുകൂടെ. അപ്പോൾ നിക്കുവിന്റെ അമ്മ പിറുപിറുകും ഹും..... നിക്കുവിന്റെ കാര്യം നോക്കാൻ അവളാര് എന്ന്. നിക്കുവും അമ്മയും ഉണ്ടോ ഇത് കേൾക്കുന്നു അവർ പിന്നെയും ഫാസ്റ്റ് ഫുഡ്‌ കഴിക്കാൻ തുടരും.

അങ്ങനെ കൊറോണ എന്ന രോഗം വന്നു. സ്കൂളുകൾ അടച്ചു, കടകൾ അടച്ചു. നിക്കുവിന് പുറത്ത് പോയി ഫാസ്റ്റ് ഫുഡ്‌ വാങ്ങാൻ പറ്റാതെ വന്നു. അവൻ വീട്ടിൽ തിരക്കാണ്. വീട്ടിലെ സാധനങ്ങൾ നശിപ്പിക്കും. മനുവിന്റെ അമ്മ ഇതെല്ലാം കണ്ട് മോനെ നിക്കു എന്ന് വിളിച്ചു മനുവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി. എന്നിട്ട് കടകൾ തുറക്കാത്തെ പറ്റിയും, ഫാസ്റ്റ് ഫുഡ്‌ കഴിച്ചാൽ ഉണ്ടാകുന്ന ദോശത്തെ പറ്റിയും നല്ല ഉപദേശങ്ങൾ പറഞ്ഞു കൊടുത്തു. എന്നിട്ട് സ്നേഹത്തോടെ കഞ്ഞിയും ചമ്മന്തിയും കൊടുത്തു. ആദ്യം നിക്കു കുടിക്കാൻ മടി കാണിച്ചു. പിന്നെ മനുവിന്റെ അമ്മയുടെ സ്നേഹത്തോടെ ഉള്ള നിർബന്ധം കണ്ട് നിക്കു കുടിച്ചു. അപ്പോൾ നിക്കുവിന് അത് ഇഷ്ടപ്പെട്ടു. ഫാസ്റ്റ് ഫുഡിനോടുള്ള താല്പര്യം കുറയാൻ തുടങ്ങി. പിന്നെ നിക്കു അമ്മയോട് പറഞ്ഞു മനുവിന്റെ അമ്മ തന്ന ഭക്ഷണങ്ങൾ ഉണ്ടാക്കിതരാൻ. പിന്നെ മനുവും അമ്മയും വീട്ടു വളപ്പിൽ കൃഷി ചെയ്തിരുന്നു. അതുപോലെ നിക്കുവും ചെയ്തു. വെണ്ട, പയർ, ചീര, എന്നിവ എല്ലാം കിട്ടി. നിക്കുവിന് ഇപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇഷ്ട്ടം. നിക്കുവിന്റെ അമ്മ മനുവിന്റെ അമ്മനോട് നന്ദി പറഞ്ഞു.


🖊🖊അപ്പോൾ കുട്ടുകാരെ ഈ കൊറോണ കാലത്ത് വീട്ടിൽ പാകം ചെയുന്ന ഭക്ഷണങ്ങൾ കഴിച്ചും. വീട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ കഴിച്ചും വീട്ടിൽ safe ആയി ഇരിക്കാം 😷😷



MINFA FATHIMA. P
VI-G എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം