കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ഒരു നുള്ളു കണ്ണീര്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നുള്ളു കണ്ണീര്

ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടീ ലോക
വൃഥയോട് ചേരുന്നു നാമേ വരു.........
ഭയമല്ല കരുതലാ നടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം ....
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചുപോയി
നിൽ ചെയ്തികൾ കണ്ടു കണ്ണടച്ചു......
സർവ്വവും വെട്ടി പിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു... ...
നിൻ ബന്ധനത്തിൻ്റെ ചുരുളഴി മിന്നവൻ
അന്തകൻ്റെ വേഷം കെട്ടിയാടി.........
ഈ മഹാമാരി തൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെൻ്റെ മണ്ണിലും തേരോട്ടമായ് ....
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാവിയായി.....
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിൻ്റെ മറനീങ്ങും ഒരു പുലരി വരെയും
വാനോളം വാഴ്ത്തി പുകഴ്ത്തീടാമി നല്ല
ആതുര സേവകർ
നീതിതൻ പാലകർ "
ലോകാ: സമസ്താ: സുഖിനോ ഭവന്തു:
തളരില്ല നാം അതിജീവിക്കും.....
       

അനിരുദ്ധ് . എം
6. E കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത