വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കരകയറാം

Schoolwiki സംരംഭത്തിൽ നിന്ന്
കരകയറാം

പ്രിയപ്പെട്ട കൂട്ടുകാരെ,
വളരെ സന്തോഷകരമായുളള ജീവിതത്തിൽ നിന്ന നമ്മൾ എത്ര പെട്ടെന്നാണ് കൊറോണയുടെ പിടിയിൽ അകപ്പെട്ടത്.ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെങ്കിലും വളരെ പെട്ടെന്നുതന്നെ ലോകമൊട്ടാകെ പടരുകയും നമ്മുടെ കേരളത്തിൽ രോഗബാധിതർ ഉണ്ടാവുകയും ചെയ്തു.ഒരുപാട് രോഗങ്ങളെ നമ്മൾ ഉന്മൂലനം ചെയ്തിട്ടുണ്ടെങ്കിലും, പുത്തൻ രോഗങ്ങളിൽ നിന്നും പെട്ടെന്ന് രക്ഷനേടാനുള്ള മാർഗ്ഗം നമ്മൾ ഇനിയും കണ്ടെത്തിയിട്ടില്ല.ലോക്ക്ഡൗണിലൂടെ രോഗബാധിതരെ കുറക്കാൻ സാധിച്ചെങ്കിലും അത് പൂർണ്ണമായ പരിഹാരമല്ല.
ഇതിനുള്ള പൂർണ്ണപരിഹാരം മരുന്ന് കണ്ടെത്തുക എന്നതാണ്.നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതും പരിഹാരമാർഗ്ഗം തന്നെയാണ്.ഓരോ വ്യക്തിയും അവരവരുടെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.രോഗപ്രതിരോധശേഷിയും മനുഷ്യൻ നേടിയെടുക്കണം.ഒത്തൊരുമിച്ച് നിന്ന് നമുക്ക് ഈ വിപത്തിൽ നിന്നും കരകയറാം......

ആര്യ.ഡി.എസ്സ്
6 ബി, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം