സന്തോഷത്തിന്റെ പൊൻപുലരിയും
ആഹ്ലാദത്തിന്റെ വേനൽ അവധിയും സ്വപ്നം കണ്ടു ഞാൻ
എൻ അമ്പോറ്റിയെ പ്രാർത്ഥിച്ചു
നിദ്രയിലേക്ക് വഴുതി വീണു ഞാൻ
പെട്ടെന്ന് എൻ സ്വപ്നങ്ങൾക്കു-
മുകളിൽ കൊറോണ എന്ന മഹാമാരി തൻ കാർമേഘം പടർന്നു
എൻ നെഞ്ചിലേക്കൊരു തീക്കനൽ-
കോരിയിട്ടൊരു കൊറോണ എന്ന കാർമേഘത്തെ
എൻ കണ്ണുനീർ കൊണ്ടു കഴുകി ഞാൻ-
വീണ്ടും ആരോഗ്യമുള്ള ഒരു പൊൻപുലരി സ്വപ്നം കണ്ടു പ്രതീക്ഷയോടെ -
നിദ്രയിലേക്ക് മടങ്ങി ഞാൻ