Schoolwiki സംരംഭത്തിൽ നിന്ന്
സഞ്ചാരം
എന്തെന്നറിയില്ല , ആ അപരിചിതമായ സ്ഥലത്തു ചെന്നപ്പോൾ ഞാൻ ഒറ്റപ്പെട്ടതുപോലെ. എന്റെ സുഹൃത്താണ് ലോറൻസ്. അദ്ദേഹം പറഞ്ഞത് എനിക്കായിട്ട് ഒരു വീട് വാടകയ്ക്ക് എടുത്തിരിക്കുന്നു വെന്നാണ്. ഞാൻ ചെന്നൈയിൽ എത്തുമ്പോഴേക്കും എന്നെ പിക്ക ് ചെയ്യാൻ ആള് വരുമെന്നും പറഞ്ഞിരുന്നു . പക്ഷേ ഇതുവരെയായിട്ടും ഞാനാരേയും അവിടെ കണ്ടില്ല. ഞാനൊരു റിട്ടയേർഡ് കളക്ടറാണ്. എന്റെ ഹോബി ഇപ്പോൾ നാട് ചുറ്റുക എന്നുള്ളതാണ് അൽപ്പ സമയം കഴിഞ്ഞപ്പോൾ എന്നെ കൊണ്ടുപോകാൻ ആളു വന്നു. കാറിൽ കയറി. ചെന്നൈ നല്ല സ്‌ഥലമാണ്. നഗര പ്രദേശങ്ങൾ ഒരു വിധ മൊക്കെ വൃത്തി യുണ്ട് എന്നു പറയാം. ഗ്രാമാന്തര പ്രദേശങ്ങൾ വൃത്തിയായിട്ടൊന്നുമല്ല സൂക്ഷിക്കുന്നത്. ഓടകളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. കാറിൽ ആയതുകൊണ്ട് ഉണ്ട് എനിക്ക് അത്ര വലുതായിട്ട് അനുഭവപ്പെട്ടില്ല. ഇടുങ്ങിയ വഴിയിലൂടെ കാർ സഞ്ചരിച്ചു. രണ്ടു വണ്ടികൾ ഒരുമിച്ച് വന്നാൽ തൊട്ടു തൊട്ടില്ല എന്ന വിധത്തിലാണ് പോകുന്നത്.
ഞാൻ ആലോചിക്കുകയായിരുന്നു ഈ ഗ്രാമത്തിൽ എവിടെയാണ് ഇങ്ങനെയൊരു വലിയ വീട്. അതിനൊന്നും ഇവിടെ സ്ഥലം ഇല്ലല്ലോ. ഞാൻ ഡ്രൈവറോട് ചോദിച്ചു. ഇവിടെ എവിടെയാണെന്ന് താങ്കൾക്കറിയാമോ? അയാൾ പറഞ്ഞു എത്താറായി സാർ. ഞാൻ ഒരു ഉറപ്പു വരുത്തിയതാണ്. വഴിമാറി പോയോ എന്നായിരുന്നു എന്റെ സംശയം. സ്ഥലമെത്തി. നോക്കിയപ്പോൾ വലിയ വീട് ഓടി ഇട്ടതാണ്. ഒരുപാട് മുറികളുണ്ട്. ഞാൻ അതിശയിച്ചുപോയി. ഈ ഗ്രാമത്തിൻ ഉള്ളിൽ ഇങ്ങനെ ഒരു വീടോ? വീട്ടുടമസ്ഥൻ എന്നെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. എന്തൊരു വീട്. രാത്രിയായി. ഭക്ഷണം അത് വേണ്ടുവോളം കിട്ടി. ഇനി ഉറക്കം അതിനായി എന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്നു. എന്തെന്നറിയാത്ത സുഖം. രണ്ട് മിനിട്ടിനുള്ളിൽ ഞാൻ ഉറങ്ങി കഴിഞ്ഞു. ഒരുകാലത്തും ഞാനിത്രയും സുഖമായിട്ട് ഉറങ്ങിയിട്ടില്ല. അടുത്ത ദിവസം എഴുന്നേറ്റത് താമസിച്ച്. ഒരു ഫോൺ കോൾ വന്നതോടു കൂടിയാണ് ഞാൻ എഴുന്നേറ്റത്. സിംഗപ്പൂരിലേക്ക് എന്റെ വലിയമ്മാവൻ പോകുന്നു എന്നതാണ് വാർത്ത. അവർ ഇവിടെയാണ് താമസം. ഇത് എനിക്ക് അത്ര വലിയ കാര്യമായിട്ട് ഒന്നുമല്ല തോന്നിയത്. ഞാൻ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. ഈ പ്രദേശം എനിക്കിഷ്ടപ്പെട്ടു. പക്ഷേ ഗേറ്റിനു പുറത്തിറങ്ങിയാൽ കാൽ കുത്താൻ പോലും സ്ഥലമില്ല. ആളുകൾ റോഡിൽ കിടന്നുറങ്ങുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ ഗ്രാമം ഒരു ചെറുതാണെന്ന്. എന്റെ ഡ്രൈവറെയും കൂട്ടി ഞാൻ ചുറ്റി കറങ്ങാൻ പോയി. നമ്മുടെ നാട്ടിൽ കാക്കകൾ ആണല്ലോ റോഡ് നിറയെ. ഇവിടെ കൂടുതലും കാണപ്പെടുന്നത് പ്രാവുകൾ ആണ്. എന്നെ പോലെയുള്ള ആളുകൾ നാട് ചുറ്റാൻ വരുമ്പോൾ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു പരിപാടിയുണ്ട് ഓരോ മുക്കിലും ഓരോ ആളുകൾ പ്രാവിന്റെ ഭക്ഷണവും ആയിരിക്കും. ഓരോ മുക്കിലും ഓരോ ആളുകൾ പ്രാവിന്റെ ഭക്ഷണവും ആയിരിക്കും. 10 രൂപ കൊടുത്ത് ഒരു പാക്കറ്റ് വാങ്ങി അത് പ്രാവുകൾക്ക് കൊടുക്കും. ചായ എനിക്ക് പതിവാണ്. അത് എല്ലാ ദിവസവും എനിക്ക് കിട്ടണം നിർബന്ധമാണ്. ഞാൻ പാൽ വാങ്ങാൻ വേണ്ടി പാത്രം കൊണ്ടുപോയി റോഡിൽ ഇരിക്കുന്ന പാൽ കാരുടെ കൈൽ കൊടുത്തു. അവർ തന്നെ എന്നോട് ചോദിച്ചു ഈ പാൽ എന്തിനാ വാങ്ങുന്നത് എന്ന്. ഞാൻ ചോദിച്ചു. എന്താ കാര്യം? ഈ പാലിൽ മായം ഉണ്ട് സാർ. പാൽ പതയാൻ ഞാൻ അതിൽ vim ഒഴിക്കും. കുറച്ചുമാത്രമായിരിക്കും പാൽ. ബാക്കിയുള്ളത് വെള്ളവും. അതുകൊണ്ട് ഞാനതു വാങ്ങിയില്ല. ഇല്ലാത്ത രോഗത്തിന് നമ്മൾ തന്നെ ക്ഷണിക്കുന്നത് എന്തിനാ എന്ന് വിചാരിച്ചു. ഇന്ന് ഒരു ദിവസം ചായകുടി കാത്തിരിക്കാം എന്ന് ഞാൻ വിചാരിച്ചു. നാട്ടിലേക്ക് ഞാൻ നാളെ മടങ്ങും. അപ്പോൾ വെറും കൈയ്യോടെ പോയാൽ മോശമല്ലേ. അങ്ങനെ വീട്ടിലെ തേക്ക് കുറച്ച് സാധനങ്ങൾ വാങ്ങിച്ചു. വരുന്ന വഴിയിൽ ഒരു അമ്മയും കുഞ്ഞും ഭിക്ഷക്കായി അവർ കൈ നീട്ടുന്നു. ആലോചിക്കണം ഒരു വയസ്സ് പോലും തികയാത്ത കുട്ടിയാണ് ആ അമ്മയുടെ ഒക്കെ തിരിക്കുന്നത്. എന്റെ മനസ്സു നിറഞ്ഞു പോയി. ഞാൻ ആ അമ്മയ്ക്കും ആ കുഞ്ഞിനും ഭക്ഷണം വാങ്ങിച്ചു കൊടുക്കുകയും അതുകൂടാതെ വസ്ത്രങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തു. പോകുന്നതിന് മുൻപ് ആയിട്ട് എനിക്ക് ഒരു വ്യക്തിയെ കൂടി കാണണം. എന്നെ ഈ ചെന്നയിൽ ഇങ്ങനെ ഒരു വീട് കണ്ടുപിടിച്ചു തന്നെ അയാൾ. അത് വേറെയാരും അല്ല അത് ലോറൻസ് ആണ്. കണ്ടു സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു. ഇത്ര വേഗം പോകുന്നോ? പോകണം പോയല്ലേ പറ്റൂ എന്ന ഞാനും. താമസിക്കണ്ട എന്നും വച്ച് ഞാൻ എയർപോർട്ടിൽ എത്തി.ഫ്ലൈറ്റിൽ കയറി നാട്ടിൽ എത്തി. ആദ്യം വരുമ്പോൾ ഫ്ലൈറ്റിലെ യാത്ര സുഖമായിരുന്നോ എന്നാണല്ലോ ചോദിക്കാറ് അതേപോലെ ഞാനിവിടെ ഇറങ്ങിയപ്പോൾ വീട്ടുകാർ അതേ ചോദ്യം തന്നെ ചോദിച്ചു. ഇനി എങ്ങോട്ടാ സഞ്ചാരം എന്ന് നാട്ടുകാരും. ഞാൻ പറഞ്ഞു തീരുമാനിച്ചിട്ടില്ല ഒരു ജോത്സ്യനെ വിളിച്ചിട്ട് ചോദിക്കണം മുഹൂർത്തം എന്നാണെന്നും ഏതു ദിവസമാണ് പോകാൻ പറ്റുന്നതും എന്നൊക്കെ. അതാണല്ലോ ശാസ്ത്രം. എന്നിട്ടും എന്റെ ചിന്ത ആ അമ്മയുടെയും കുഞ്ഞിന്റെയും അവസ്ഥയായിരുന്നു പിന്നീട് ഞാൻ പറഞ്ഞു എന്തെങ്കിലുമൊക്കെ ആവട്ടെ എന്നെക്കൊണ്ട് പറ്റിയത് ഞാൻ ചെയ്തു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ
|