എത്ര സുന്ദരം എത്ര മനോഹരം
എന്റെ ഈ പ്രകൃതി...
മുത്തുപവിഴം പോലെ സുന്ദരം
എന്റെ ഈ പ്രകൃതി...
സസ്യ ശ്യാമള കോമളമായൊരു
എന്റെ ഈ പ്രകൃതി...
പക്ഷിമൃഗാദികൾ ഉല്ലസിക്കുന്ന
എന്റെ ഈ പ്രകൃതി...
മലിനമാക്കാതെ മുറിപ്പെടുത്താതെ
കാക്കണം ഈ പ്രകൃതിയെ...
രോഗവലയിൽ കുടുങ്ങിയ പ്രകൃതിയെ
ഒത്തുചേർന്നു രക്ഷിക്കാം...