ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/സുന്ദരിപ്പൂമ്പാറ്റയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപ്പൂമ്പാറ്റയും കൊറോണയും

"ഹായ്! എന്തു നല്ല പൂന്തോട്ടം, നിറയെ പൂക്കൾ. എന്തുനല്ല മണം, എല്ലാറ്റിലും നിറയെ പൂമ്പൊടി”. സുന്ദരിപ്പൂമ്പാറ്റ തുള്ളിച്ചാടി. അവൾ എല്ലാ പൂമ്പാറ്റകളുടെയും അടുത്തുചെന്ന് കുശലം ചോദിച്ചു. അപ്പോഴതാ ഒരു ശബ്ദം. സുന്ദരി തലയുയർത്തി നോക്കി. ചിലന്തിയമ്മാവൻ വലയ്ക്കുള്ളിലിരിക്കുന്നു. "അമ്മാവനെന്താ മുഖവും മൂടി വലയ്ക്കുള്ളിലിരിക്കുന്നു, സുഖമില്ലേ?” സുന്ദരി ചോദിച്ചു. "അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ, കൊറോണയെന്ന് പേരുള്ള ഒരു വൈറസ്സ് ലോകമെമ്പാടുമെത്തിയിരിക്കുന്നു. ചൈനയിലാണത്രേ തുടക്കം”. അമ്മാവൻ പറഞ്ഞു. "കൊറോണയോ അതെന്താ?" സുന്ദരി അമ്പരന്നു. "അതോ, അതൊരു വൈറസ്സാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗം ഇതു പരത്തും. ഇതിന് മരുന്നില്ല. ഈ രോഗം വന്ന് ആളുകൾ മരിക്കുന്നു”. ചിലന്തി സങ്കടത്തോടെ പറഞ്ഞു. "പാവം മനുഷ്യർ! ഇതു വരാതിരിക്കാൻ എന്തുചെയ്യും?” സുന്ദരി ചോദിച്ചു. "അതിനുള്ള കാര്യങ്ങൾ മനുഷ്യർ ഇപ്പോൾ ചെയ്യുന്നുണ്ട്. അവർ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകും. വീട്ടിൽത്തന്നെയിരുന്നുകൊണ്ട് മറ്റുള്ളവർക്ക് രോഗം പകരാതെ നോക്കുന്നു”. ചിലന്തിയമ്മാവൻ പറഞ്ഞു. നമ്മളും ശ്രദ്ധിക്കണം. സുന്ദരീ ഇങ്ങനെ പാറിപ്പറന്ന് നടക്കാതെ ആവശ്യത്തിന് ഭക്ഷണം ശേഖരിച്ച് കൂടിനുള്ളിൽത്തന്നെയിരിക്കൂ. പേടി വേണ്ട, ജാഗ്രത മതി.

വൈഗ. എ സി
2സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ