എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/നിശ്ചലമായ ഭൂമി

നിശ്ചലമായ ഭൂമി


കൊറോണ എന്ന മഹാ വ്യാധി
ഭൂലോകം മുഴുവൻ ഭീതിയിലായി
ജനലക്ഷങ്ങൾ മരിച്ചു വീണു
രാജ്യങ്ങൾ മിക്കതും നിശ്ചലമായി
ഭൂമിക്ക് സ്വസ്ഥത കിട്ടീടുവാൻ
രാജ്യങ്ങൾ ഒക്കെയും താഴിട്ടു പൂട്ടി
ജോലിക്ക് പോയ കാലം മറന്നു
വണ്ടികൾ ഓടുന്നതും മറന്നു
കുട്ടികൾ സ്കൂളിൽ പോകുന്ന
വഴികൾ വിജനമായി
കുട്ടിക്കളികളും പഠനങ്ങും
പകുതിക്കുവച്ച് നിലച്ചു പോയി
വീട്ടിൽ എല്ലാവരും കൂടിയിരുന്നപ്പോൾ
വീടുംപരിസരോം വൃത്തിയായി...

 

ആനുപമ സി തോമസ്
5A എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്.,പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത