ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഏതോ ഒരു മലയാളി

ഏതോ ഒരു മലയാളി

ആദ്യം പ്രളയം
അതിഭീകരം
പിന്നെയും പ്രളയം
അത് സാധാരണം
പിന്നെ നിപ്പ
അയ്യോ കഷ്ടം
പിന്നെ കൊറോണ
പാവം ചൈനക്കാർ
പിന്നെപ്പിന്നെ
കോവിദ്-19
പോട്ടെ, മാറും
പിന്നെ കർഫ്യൂ
സാരല്യ ഒരീസല്ലേ
പിന്നെ ലോക്ക്ഡൗൺ
രസം...
എല്ലാരും വീട്ടിൽ തന്നെ
പിന്നെ വാർത്ത...
സാനറ്റൈസർ, മാസ്‍ക്,ടവ്വൽ
പിന്നെയും വാർത്ത
ഇറ്റലി, ഫ്രാൻസ്,അമേരിക്ക,ഇന്ത്യ..... അങ്ങനെ
പിന്നെ കേരളം
അയ്യോ എന്റടുത്തെത്തിയോ
എന്നാലിനി ലോക്കാവാം, സേഫാവാം.
 

ട്രയൽ
10 ഗവ.ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത