ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയൊരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയൊരു കൊറോണക്കാലം

 മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാം
 മാന്തളിരുണ്ടു മതിക്കും കുയിൽ പാടി
തൂവാല കൊണ്ടു മുഖം മറയ്ക്കാം
തെങ്ങിൻറെ പൊത്തിലോ പാർത്തങ്ങിരിക്കുന്ന
മരംകൊത്തി ചൊല്ലി വീട്ടിൽ ഇരിക്കാം
പീലി വിടർത്തി മയിലച്ഛൻ ചൊല്ലീ
ചുംബനമൊന്നും വേണ്ടേ വേണ്ട
ചാടി കളിക്കും കുരങ്ങൻ പറഞ്ഞു
കെട്ടിപ്പുണരാൻ പാടില്ല
മാമ്പഴം തിന്നയ്യോ തത്തമ്മ ചൊല്ലീ
സർക്കാർ നിയമങ്ങൾ പാലിക്കേണം
നാം ഒരുമിച്ചങ്ങ് മുന്നേറീടേണം
കോവിഡിനെ തുരത്തീ ടേണം
നാം ഒരുമിച്ച് മുന്നേറീടേണം
കോവിഡിനെ തുരത്തീടേണം

ശ്രീനിധി വി
4 B ഇരിണാവ് യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത