ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/പ്രവാസികൾക്കുമുണ്ട് പറയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസികൾക്കുമുണ്ട് പറയാൻ

ലോകത്തെ പിടിച്ച്‌ കുലുക്കിയ കോവിഡ്‌-19 എന്ന് മഹാമാരി കടലും കടന്ന് നമ്മുടെ അടുക്കളയിലും എത്തിയപ്പോൾ നാട്ടുകാരുടെയും കൂട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾ പ്രവാസികളുടെ നേരെയാണു....

ഇതിന്റെയൊക്കെ മുൻപ്‌ അവർ നാട്ടിലേക്ക്‌ വരാൻ തയ്യറാകുമ്പോൾ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും അവർ നാട്ടിലെത്തിയാൽ അവരുടെ കൈവിടാതെ കൂടെയുള്ള നടപ്പും ഒക്കെയായി അനുഭവിച്ചവർ നേരിൽ കാണാൻ പോലും പറ്റാത്ത വൈറസിന്റെ പേരിൽ പ്രവാസി സമൂഹത്തെ ഒറ്റപ്പെടുത്തുമ്പോൾ നമ്മൾ മറക്കാതെ മറക്കാൻ ശ്രമിക്കുന്ന ചില കാരങ്ങൾ ഓർമ്മയിലിരിക്കട്ടെ, നാട്ടിലുള്ള സന്തോഷവേളകളിൽ നമ്മൾക്ക്‌ വേണ്ട സഹായങ്ങൾ ഒരുക്കിത്തന്ന് ഇവിടെ നമ്മൾ ആഘോഷിക്കുമ്പോൾ അവർക്കതിൽ പങ്കെടുക്കാൻ പറ്റാത്ത നൊമ്പരം പോലും അറിയിക്കാതെ,ഉറ്റവർക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ തനിച്ചിരുന്ന് കണ്ണീർ പൊഴിക്കുമ്പോഴും നമ്മൾ ചിന്തിച്ചില്ല അവരെ ആശ്വസിപ്പിക്കാൻ ആരുണ്ടവിടെ,നമ്മുടെ നാടിന്റെ രാജ്യത്തിന്റെ പുരോഗതിക്ക്‌ വലിയ സംഭാവനകൾ നൽകിയവരാണു പ്രവാസികൾ എന്ന് നമ്മൾ ഓർക്കണം.. കുറ്റപ്പെടുത്തരുത്‌....കൈവിടരുത്‌......അവരാണു നമ്മുടെ രാജ്യത്തിന്റെ ചാലകശക്തി.....

ആയിഷത്തു നദ ജലീ‍ൽ
7 ജി.എം.യു.പി.സ്കൂൾ മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം