ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ മാറ്റിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മാറ്റിയ അവധിക്കാലം

നാലാം ക്ലാസിൽ കുത്തബ്മിനാറിനെ കുറിച്ച് പഠിച്ചപ്പോൾ മുതൽ ഒരു ആഗ്രഹം. കുത്തബ്മിനാർ ഒന്ന് കാണണം .അതിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കണം .കൂട്ടുകാരുടെ മുന്നിൽ തെളിഞ്ഞു നിൽക്കണം .അങ്ങനെ ഇരിക്കുമ്പോൾ മാമന്റെ ഫോൺ വന്നു ..മാമനും അമ്മായിയും കൂടി ഡൽഹിക്ക് പോകുന്നു ..നീയും വരുന്നോ ??ഒരു വിധം സമ്മതം കിട്ടിയതായിരുന്നു .ലോക്ക്ഡൗൺ എന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു . വെക്കേഷന് എന്ത് ചെയ്യും ?വാഴയിലെ പൂന്തേൻ നുകരാൻ വന്ന അണ്ണാറക്കണ്ണനെ പിന്തുടർന്നാലോ ??വാഴയിലെ പൂന്തേൻ കുടിക്കാം ..ചെമ്പരത്തി ഇലയിൽ നിറച്ചു മുട്ടകൾ ...മുട്ടകൾ വിരിഞ്ഞു ...പുഴുവായി... പൂമ്പാറ്റയായി ...ടീച്ചർ പറഞ്ഞു തന്നതൊന്നും ഇത്രയും കാലം നോക്കാൻ മനസ്സ് വന്നില്ല ??അമ്മയുടെ കൂടെ അടുക്കളയിൽ കയറി പാചകം പഠിച്ചു .മാങ്ങാ പുളിശ്ശേരി ,പുളിയിഞ്ചി.. പാചകം എത്ര കൗതുകം...തോരനുള്ള വെണ്ടയ്ക്ക എന്റെ കൃഷി തോട്ടത്തിൽ നിന്ന് !!!...കുളത്തിലെ വെള്ളത്തിന്റെ കുളിരറിഞ്ഞു ..പുതിയ അനുഭവങ്ങൾ ..ലോക്ക്ഡൗൺ കാലം എത്ര മനോഹരം !!!

പാർവ്വതി വി പി
6 A ജി യു പി എസ് വെള്ളാഞ്ചേരി മലപ്പുറം എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ