വീടേത്?

തത്തേ ത്തേ വീടേത്?
കുഞ്ഞിക്കൂടാണെൻ വീട്
സിംഹേ സിംഹേ വീടേത്?
കറുത്ത ഗുഹയാണെൻ വീട്
മീനേ മീനേ വീടേത്?
മുന്നിൽ കാണും പുഴ വീട്
കാറ്റേ കാറ്റേ വീടേത്?
കണ്ടിടമെല്ലാമെൻ വീട്
 

ഫാത്തിമ ദിൽഫ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത