വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/വൃത്തിയാവാം......സന്തോഷിക്കാം
വൃത്തിയാവാം......സന്തോഷിക്കാം
ലതയമ്മയും അമ്മുക്കുട്ടിയും ഒരു ദിവസം അമ്പലത്തിൽ കുളിക്കാൻ പോയി അവിടെ പോയത് എന്തിനാണെന്ന് അറിയാമോ? അ മ്മുക്കുട്ടി രണ്ടു ദിവസമായി കുളിച്ചിട്ട്. അമ്മ എത്ര പറഞിട്ടും കേൾക്കത്തില്ല. അവൾക്ക് എപ്പോഴും കൂട്ടു കാരും ഒത്തു മണ്ണിലും ചെളി വെള്ളത്തിലും കളിക്കണം. അവളുടെ കുട്ടുകാർ ഒക്കെ മണ്ണിൽ കളിച്ചതിനു ശേഷം ഉടൻ തന്നെ പോയി വൃത്തിയാവും. പക്ഷെ വൃത്തി എന്താണ് എന്ന് അമ്മുക്കുട്ടിക്ക് അറിയില്ല. അമ്മ അവൾക്ക് ചെറിയ പ്രായമായതിനാൾ വൃത്തിയും മറ്റും പറഞ്ഞു കൊടുത്തതുമില്ല. അങ്ങനെയിരിക്കേ പിറ്റേന്ന് അതി രാവിലെ 6:00മണിക്ക് അവളും കൂട്ടുകാരും അരയിമ്മൻ തോട്ടത്തിൽ കളിക്കാൻ പോയി.അങ്ങനെ നട്ടുച്ചവരെ കളി തുടർന്നു. അപ്പോഴാണ് അമ്മുക്കുട്ടിക്ക് വയറ്റിൽ ഒരു കിടുകം കാരണം അവൾക്ക് വിശക്കുകയായിരുന്നു. തക്കസമയത്ത് അമ്മ വന്നു പറഞ്ഞു. "ഇന്ന് അമ്മുവിനും കൂട്ടുകാർക്കും സദ്യ ഒരു ക്കിട്ടുണ്ട്. എല്ലാവരും വന്നോള്ളൂ. " എല്ലാരും വൃത്തിയാകാൻ പോയി. പക്ഷേ അമ്മു മാത്രം ഇലയുടെ മുന്നിൽ ഇരുന്നു. അത് കണ്ട പൊന്നു ചേച്ചി അവളെ അടുത്ത് വിളിച്ചു. എന്നിട്ട് പറഞ്ഞു. "മോളെ നീ പോയി വൃത്തിയായിട്ട് വരൂ. ഇല്ലെങ്കിൽ നീ മണ്ണിൽ കളിച്ചപ്പോൾ നിന്റെ കയിൽ കയറിയ കൃമികൾ നീ ആഹാരം കഴിക്കുമ്പോൾ നിന്റെ വയറ്റിൽ കേറും. അങ്ങനെ ചെറുതും വലുതുമായ അസുഖങ്ങൾ ഉണ്ടാകും. "അങ്ങനെ പൊന്നു പറഞ്ഞു. ഇത് കേട്ട അമ്മുവിന് വൃത്തിയി ല്ലാതിരുന്നാൾ ഉണ്ടാകുന്ന അവസ്ഥ മനസിലായി.അന്ന് മുതൽ അവൾ ചെളി വെള്ളത്തിലും മണ്ണിലും കളിക്കുന്നത് നിർതുകയും വൃത്തിയായി ഇരിക്കാനും തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ