ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ കുരുവിയും പരുന്തും
കുരുവിയും പരുന്തും
കുരുവിയും പരുന്തും കൂട്ടുകാരായിരുന്നു . പെട്ടെന്നൊരുനാൾ അവർ തമ്മിൽ വഴക്കിട്ടു .പരുന്തു പിണക്കി പറന്നു പോയി .കുറച്ചു നാളുകൾ കഴിഞ്ഞു പരുന്തു തിരിച്ചെത്തി .കുരുവിയും മക്കളും താമസിക്കുന്ന കൂടിനടുത്തു കൂടുകെട്ടി താമസമായി .കുരുവിയോട് വളരെ സ്നേഹം നടിച്ചു കഴിഞ്ഞ പരുന്തു മക്കളെയും കൂട്ടി ഒരു ദിവസം കുരുവിയുടെ വീട്ടിൽ വന്നു . കുരുവി പരുന്തിനെയും മക്കളെയും നല്ല രീതിയിൽ സൽക്കരിച്ചു . പരുന്തിന്റെ ശ്രദ്ധ മുഴുവൻ കുരുവികുഞ്ഞുങ്ങളുടെ ഭംഗിയുള്ള വസ്ത്രങ്ങളിലുംആഭരങ്ങളിലുമായിരുന്നു.പരുന്തിന് കുരുവികളോട് അസൂയ തോന്നി. സത്കാരം കഴിഞ്ഞു തിരിച്ചു കൂട്ടിലെത്തിയ പരുന്തിനും മക്കൾക്കും അന്ന് ഉറക്കം വന്നില്ല. കുരുവിയുടെ കുഞ്ഞുങ്ങളുടെ ഭംഗിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും എങ്ങനെ കൈക്കലാക്കാമെന്ന ഗൂഡാലോചനയിലായിരുന്നു അവർ .അടുത്ത ദിവസം രാവിലെ പതിവുപോലെ അമ്മകുരുവി തീറ്റതേടി പറന്നുപോയി .ആ തക്കം നോക്കി പരുന്തും മക്കളും കുരുവിയുടെ കൂട്ടിൽ എത്തി. കുരുവികുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും തട്ടിയെടുത്തു എവിടേക്കോ പോയി .
<
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ