യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസിന്റെ ആത്മഗതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിന്റെ ആത്മഗതം

ഒരു ദിവസം കൊറോണ എന്ന വൈറസ് നാട് ചുറ്റാൻ ഇറങ്ങി. എല്ലാ നാടും ചുറ്റികാണുന്നതിനിടയിൽ തനിക്ക് ഒരു കാര്യം മനസിലായി. മനുഷ്യർ ഈ ഭൂമിയിൽ എത്ര അഹങ്കാരത്തോടെയാണ് ജീവിക്കുന്നത്. എവിടെ തിരിഞ്ഞാലും ആഘോഷങ്ങളും ആർഭാടങ്ങളും മാത്രം. ഞാൻ വന്നതോടെ ആർഭാടങ്ങളും ആഘോഷങ്ങളും ആർക്കും വേണ്ട. ഹേ! മനുഷ്യാ നീ എന്തിനാ എന്നെ ഭയക്കുന്നത്. എല്ലാം നഷ്ടമാകുമെന്ന ഭയമാണ് കാരണം. ജാതി, അധികാരം ഇതൊന്നും എനിയ്ക്കൊരു പ്രശ്‌നമേയല്ല. എന്നെ ഓടിക്കാൻ എന്തു മരുന്നാണ് നിങ്ങൾ കണ്ടുപിടിച്ചത്? നിങ്ങളുടെ ബുദ്ധി എവിടെപ്പോയി? നിങ്ങൾ നന്നായാൽ നിങ്ങൾക്ക് കൊള്ളാം. അല്ലെങ്കിൽ എന്നെക്കാൾ കഴിവുള്ളവർ ഇനിയും വരും.

അജിന നിസാർ
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ