ഗവ. എൽ.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/കണ്ണീരിൽ മുങ്ങിയ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീരിൽ മുങ്ങിയ ജീവിതം

രാജുവിന്റേയം റാണിയുടെയും സന്തോഷമുള്ള ഒരു ചെറിയ കുടുംബമായിരുന്നു.അതായത് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു അണുകുടുംബം.അവരുടെ അച്ഛന് കൂലിപ്പണിയാണ് . അച്ഛന്റെ വരുമാനം കൊണ്ടാണ് അവർ സന്തോഷമായി കഴി‍ഞ്ഞുപോകുന്നത്. എല്ലാ വേനലവധിക്കും അച്ഛൻ അവരേയുംകൂട്ടി ഏതെങ്കിലും സ്ഥലം ചുറ്റിക്കാണാൻ പോകുമായിരുന്നു. ഈ വർഷവും പതിവുപോലെ മാർച്ച് മാസം വന്നപ്പോൾ അവർ സന്തോഷിച്ചു. ഈ മാസം അവസാനം പരീക്ഷ അതു കഴിഞ്ഞാൽ വേനലവധിയാണ്.അപ്പോഴാണ് അവരുടെ സന്തോഷം കെടുത്തിക്കൊണ്ട് ലോകവ്യാപകമായി പടർന്നുപിടിക്കുന്ന മാരകമായ വൈറസ് രോഗബാധയായ കോവിഡ്-19 എന്ന് വിളിക്കുന്ന കൊറോണ വൈറസായ ആ മഹാമാരി കടന്നുവന്നത്.ചൈനയിൽ ആരംഭമിട്ട ഈ വൈറസ് നമ്മുടെ ഈ കൊച്ചുകേരളത്തിൽ എത്തിച്ചേരുമെന്ന് ആരും കരുതിയില്ല. പരീക്ഷകൾ ഒഴിവാക്കി,സ്ക്കൂളുകൾ അടച്ചു, അവസാനം ലോക്ക്ഡൗണും വന്നുചേർന്നു. അവരുടെ അച്ഛന് പണിയില്ലാതായി.വീട് ആകെ ദാരിദ്ര്യത്തിലായി.രാജുവും റാണിയും വളരെ സങ്കടത്തിലായി.റേഷൻ കടയിൽ നിന്നും സൗജന്യറേഷൻ കിട്ടിയത് ഈ കുടുംബത്തിന് ആശ്വാസമായി. ഇത് എല്ലാ ദരിദ്രകുടുംബത്തിനും ആശ്വാസമാണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ പഠിക്കുന്ന സ്ക്കൂളിൽ നിന്നും പാവപ്പെട്ടവർക്ക് അരിയും പച്ചക്കറിയും നൽകിയിരുന്നു. അത് അവർക്കും കിട്ടിയിരുന്നു. അവർ ദൈവത്തോട്അലിവോടെ പ്രാർത്ഥിച്ചു . ദൈവമേ ഈലോകത്തിൽ നിന്നു തന്നെ ഈ കോവിഡ്-19 അകന്നു പോകണേ...

അനശ്വര
3 ഗവ.എൽ.പി.എസ്. പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ