പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം ഉണർത്തിയ ചിന്താശില്പങ്ങൾ
കൊറോണക്കാലം ഉണർത്തിയ ചിന്താശില്പങ്ങൾ
കോവിഡ്-19 എന്ന മഹാമാരി ലോകമാകെ മുറുകെ പിടിച്ചിരിക്കുന്നു. ലോകത്താകെ ജനജീവിതം സ്തംഭിച്ചു,എങ്ങും അടച്ചുപൂട്ടൽ.......... ഒരു മാസത്തോളമായി ജനജീവിതം വഴിമുട്ടിനിൽക്കുന്നു.സാധാരണ നിലയിലേക്കെത്താൻ ഇനിയും നാളുകൾ ഏറെ വേണ്ടിവന്നേക്കാം..... രോഗവ്യാപന തീവ്രതക്കനുസരിച്ചു കൂടുതൽ ജാഗ്രത.....ജനങ്ങൾ പുറത്തിറങ്ങരുത്.എല്ലാവരും വീടുകളിൽ ഇരിക്കുന്നു.ഒന്നിനും സമയമില്ലാത്ത നമ്മൾ കൂടുതൽ സമയം വീട്ടുകാരോടൊത്തു ചെലവിടുന്നു,വളരെ വിചിത്രമായിരിക്കുന്നു! കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ നാമെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.ആധുനിക സാങ്കേതിക വിദ്യകൾ വികസിച്ച ഈ കാലത്തും ഒരു ചെറിയ സൂക്ഷ്മാണുവിന് മുൻപിൽ ലോകം മുട്ടുമടക്കിയിരിക്കുന്നു.... ഈ സൂക്ഷ്മാണുവിനോടുള്ള യുദ്ധത്തിനായി എല്ലായിടത്തും "ലോക്‌ഡൗൺ" പ്രഖ്യാപിച്ചിരിക്കുന്നു. എന്താണീ ലോക്‌ഡൗൺ , എല്ലാം അടച്ചുപൂട്ടി വീട്ടിൽ കിടന്നുറങ്ങുകയാണോ .........? എന്നാൽ ഇതിന്റെ മറ്റൊരു അർത്ഥതലത്തിലേക്ക് ചിന്തിച്ചാൽ കുറെ കൂടി ക്രിയാത്മകമായി ചിന്തിക്കുക,പ്രവർത്തിക്കുക ............. പ്രളയം, നിപ,കോവിഡ് തുടങ്ങിയ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ മനുഷ്യന്റെ അശാസ്ത്രീയമായ ചെയ്തിയുടെ ദുരന്തഫലങ്ങളാണ്.ഇത്തരം ദുരന്തങ്ങളെ കുറിച്ച് പ്രപഞ്ചത്തിന്റെ ഉൾത്തുടിപ്പുകളെ ആഴത്തിൽ തൊട്ടറിഞ്ഞ മഹർഷി ശ്രേഷ്ഠന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അവയെല്ലാം അന്ധവിശ്വാസങ്ങളെന്നു പറഞ്ഞു പുച്ഛിച്ചു തള്ളിയ ആധുനിക പ്രവണതക്ക് നേരെയുള്ള ഒരു കടന്നാക്രമണം. ഇത്തരം ദുരന്തങ്ങൾക്കിടയിൽ നമ്മുടെ വിദ്യാഭ്യാസം,ആരോഗ്യം, വ്യവസായ മേഖലകൾ സ്തംഭിക്കുന്നു. വ്യാവസായിക ആരോഗ്യമേഖലകൾ ഒരു ചെറിയ ഇടവേളക്കുശേഷം പൂർവാധികം ശക്തിയോടുകൂടി ഉയിർത്തെഴുന്നേൽക്കാൻ ഒരു പരിധിവരെ സാധിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയോ .... അപ്രതീക്ഷിതമായി വന്നുചേരുന്ന ദുരന്തങ്ങൾ വിദ്യാഭ്യാസമേഖലയെ താറുമാറാക്കുന്നു,അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നു,പരീക്ഷാ സംവിധാനം തകരാറിലാവുന്നു ,ഇത്തരം വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതല്ലേ ....... കോവിഡ് എന്ന മഹാമാരി ജീവിതശൈലി തന്നെ മാറ്റിമറിച്ചു.ഒരുപാടു നല്ല ശീലങ്ങൾ എല്ലാവരും പഠിച്ചു.എന്നാൽ കൂടുതൽ അടച്ചുപൂട്ടൽ സാഹചര്യം നിലനിൽക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.ഇത്തരം ഒരവസ്ഥയിൽ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. നാം ഇന്ന് ജീവിക്കുന്നത് ഡിജിറ്റൽ ലോകത്താണ്.എല്ലാ മേഖലയിലും സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ്. സാങ്കേതിക വിദ്യയുടെ പ്രായോഗികത ഏറ്റവും കൂടുതൽ അനിവാര്യമായിരിക്കുന്നത് വിദ്യാഭ്യാസമേഖലയിലാണെന്നു ചിന്തിക്കേണ്ട ഒരവസരം വന്നുചേർന്നിരിക്കുന്നു. പഠനം രസകരവും,ലളിതവുമാക്കുന്നതിൽ ITമേഖല സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഷ്ടമാകുന്ന അധ്യയന ദിവസങ്ങൾ തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് ഈ ഡിജിറ്റൽ ലോകത്ത് നമുക്ക് സാധിക്കുന്നില്ല? അത്തരം സാധ്യതകളെക്കുറിച്ചും നാം ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരം പഠന സംവിധാനം നിലവിൽ വന്നു. എന്നാൽ നമുക്ക് ഇപ്പോഴതിലേക്ക് കടക്കാൻ കുറച്ചു പ്രയാസമുണ്ട്. നമ്മുടെ ഈ കൊച്ചു കേരളം വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുൻപന്തിയിലുള്ള ഒരു സംസ്ഥാനമാണ്.അതിനു പ്രധാനമായും മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,അതിൽ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം