ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ വൃത്തിയായി സൂക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയായി സൂക്ഷിക്കാം


വൃത്തിയാക്കൂ വൃത്തിയാക്കൂ നമ്മുടെ
പരിസരം വൃത്തിയാക്കൂ
വരൂ വരൂ എല്ലാവരും വരൂ
നമ്മുടെ പരിസ്ഥിതിയെ നമുക്ക് വൃത്തിയാക്കാം
രോഗങ്ങളെ നമുക്ക് ഓടിക്കാം
ശുചിത്വം നമുക്ക് ശീലമാക്കാം
കുളിക്കാം നനക്കാം കൈകാലുകൾ
എപ്പോഴും വൃത്തിയാക്കാം
ശുചിയാക്കാതെ പ്രകൃതി കിടന്നാൽ
രോഗങ്ങൾ നമുക്കു പിടിപെടും
പരിസ്ഥിതി നന്നായി നോക്കീടാം
രോഗങ്ങളെ നമുക്ക് തുരത്തീടാം
മരങ്ങൾ വെട്ടിമുറിക്കരുതേ
പാപം വരുത്തി വയ്ക്കുതേ
    ചെടികൾ,മരങ്ങൾ നട്ടുപിടിപ്പിക്കാം
നന്മകൾ നമുക്ക് ചെയ്തീടാം
നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ
ഭൂമി മുഴുവൻ സ്വർഗ്ഗമാകും
എല്ലാവരും ഓർത്തിടേണം
പരിസ്ഥിതിയെ നശിപ്പിക്കരുതെ
സംരക്ഷിക്കാം, സംരക്ഷിക്കാം
നമ്മുടെ പ്രകൃതിയേ
ഒത്തു ചേർന്ന് സൂക്ഷിച്ചീടാം
നമുക്ക് നമ്മുടെ പ്രകൃതിയേ.
 


അദ്രജ ആർ നായർ
4 A ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത