സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ജനനി തൻ ദുഖം

Schoolwiki സംരംഭത്തിൽ നിന്ന്
ജനനി തൻ ദുഖം

പ്രകൃതി തൻ മടിയിൽ തലചായ്ക്കുമോമലേ
നീ അറിയുന്നോ ഈ ജനനി തൻ ദുഖം
തൻ പ്രിയ ഗാത്രത്തെ മുച്ചൂടും മുടിക്കുന്ന
തൻ തരു നിരകളെ കട്ടു മുടിക്കുന്ന
പ്രാണനാമടവിയെ ചാമ്പലാക്കീടുന്ന
സിരകളാമരുവികളെ വിഷച്ചാലാക്കുന്ന
കള്ളപ്പരിഷകൾ നാടുവാണീടുമ്പോൾ
എങ്ങനെ സ്വസ്ഥമായ് ജീവിക്കുമോമനേ
നീ അറിയുന്നോ ഈ ജനനി തൻ ദുഖം
 

ആദിത്യൻ
10 A സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത