ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/പൊരുതി നാം ജയിച്ചിടും

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നാം ജയിച്ചിടും


ഭീതിപരക്കവേ.......
മനസ്സ് ഇടറിത്തുടങ്ങി
കാലം സമ്മാനിച്ച കൊറോണ,
മാനവജീവനു ഭീഷണിയുണർത്തി
പൊരുതിത്തുടങ്ങി, ജീവന്റെ
തുടിപ്പിനായ്, നാടിന്റെ
രക്ഷക്കായ്,ദരിദ്രനെന്നോ
ധനികനെന്നോ ഭേദമില്ലാതെ....
മലയാള നാടിനെ കാത്തു
രക്ഷിക്കാൻ ടീച്ചറമ്മയും,
കരുത്തായി മുഖ്യനും കൂട്ടരും
പിന്നെ,സാന്ത്വന സ്പർശമായ്
മാലാഖമാരും, തുണയായ്
നമുക്കൊപ്പം കാവൽ ഭടന്മാരുമുണ്ട് .
അകലം പാലിച്ചെടുക്കാനായ്,
പ്രതിരോധമാണ് പ്രതിവിധി...
അകന്നേക്കാം നമുക്കൽപ്പം
പൊരുതി നാം ജയിച്ചിടും
                                     
 

മുഹമ്മദ് ദിൽഷാൻ
4 D ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത